ഡാൻസിനിടയിൽ പണി കൊടുത്ത് ബാലു 🤣 മുടിയനും ശിവാനിയും ഡാൻസ് കളിച്ചതാ! പക്ഷെ അവസാനം തകർത്തത് ബാലുവും 🤣🔥

മലയാളികൾക്കിടയിൽ ഏറ്റവും ആഴത്തിൽ സ്വാധീനം ചെലുത്തിയ പരിപാടിയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മറ്റുള്ളവരുടെ മനസ്സ് കീഴടക്കാൻ ഈ ഒരു പരിപാടിക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയത്തിലൂടെ എത്തി കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത പരമ്പര അപ്രതീക്ഷിതമായി അവസാനിപ്പിച്ചപ്പോൾ ആരാധകർ എല്ലാവരും കടുത്ത

നിരാശയിൽ തന്നെ ആവുകയായിരുന്നു. എന്തുകൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത് എന്നതടക്കമുള്ള ചോദ്യവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ എരിവും പുളിയും എന്ന പേരിൽ പുതിയ പരമ്പര ആരംഭിച്ച സന്തോഷത്തിലാണ് ആരാധകർ. ഉപ്പും മുളകിൽ നിന്നുള്ള ലച്ചുവിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ വളരെയധികം തളർത്തിയിരുന്നു. ഉപ്പും മുളകും സംപ്രേക്ഷണം നിറുത്തിയപ്പോഴും മുടിയനും കേശുവും

ശിവയും സൈബർ ഇടങ്ങളിൽ സജീവമായിരുന്നു. മറ്റുള്ളവരുടെ മനംമയക്കുന്ന നൃത്തചുവടുകളുമായി പലപ്പോഴും ശിവയും മുടിയനും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മുടിയനും ശിവയ്ക്ക്മൊപ്പം ചടുല നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും. വളരെ പെട്ടെന്ന് തന്നെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.

വീഡിയോയിൽ മുടിയനും ശിവാനിയും മനോഹരമായി ചുവടുവെക്കുമ്പോൾ അതിനിടയിൽ കയറിവന്ന ബാലു ഇരുവരെയും ഓടിക്കുകയും എന്നിട്ട് ബാലു തകർപ്പൻ ചുവടുവെച്ച് തിളങ്ങിയതുമാണ് വീഡിയോയിൽ ഉള്ളത്. കഴിഞ്ഞ ദിവസം എരിവും പുളിയുടെയും പൂജയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പേരിൽ വ്യത്യാസം വന്നെങ്കിലും ഇഷ്ട താരങ്ങൾ തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ.

Rate this post

Comments are closed.