ചുരിദാറിൽ ആരും ഇതുവരെ ചെയ്തു നോക്കാത്ത പൊളി ഐഡിയ കാണണോ.? വീഡിയോ കണ്ടു നോക്കൂ.. അടിപൊളിയാണേ.!!

ചുരിദാർ തയ്ക്കുമ്പോൾ വ്യത്യസ്ത കൂടുതൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ വീട്ടിലുപയോഗിക്കുന്ന കിഴി ചട്ടുകം ഉപയോഗിച്ച് ചുരിദാറിൽ ഒരു വ്യത്യസ്ത പരീക്ഷണം നടത്തിയാലോ.? ആദ്യം ചുരിദാറിന്റെ കഴുത്ത് ഭാഗം വെട്ടിയെടുക്കാം. കഴുത്ത് ഭാഗം എടുക്കുമ്പോൾ നമ്മുടെ അളവിൽ നിന്നും രണ്ടിഞ്ച് തൈയ്യൽ തുമ്പ് കൂടി ഇട്ട് വേണം വെട്ടിയെടുക്കാൻ. ഇതിനൊപ്പം തന്നെ

മറ്റൊരു തുണിയും കൂടി എടുക്കാം. എടുക്കുന്ന തുണി കഴുത്തിനെടുക്കുന്ന സെയിം നീളം തന്നെ വേണം. കഴുത്തിന് നമ്മൾ എടുത്തത് 15 ഇഞ്ച് നീളത്തിൽ ആണ്. അതേ നീളത്തിൽ വേണം തുണി എടുക്കേണ്ടത്. ഈ തുണിയിൽ വേണം നമ്മൾ ഡിസൈൻ ചെയ്തുകൊടുക്കാൻ. ഇതിന് തുണിയിൽ ആദ്യം അളവ് ഇട്ട് കൊടുക്കണം. അതിനായി തുണിയുടെ നല്ലവശം എടുത്തു കോണോടു കോൺ വരച്ചു കൊടുക്കാം അതിനു

ശേഷം ഓരോ ഇഞ്ച് വെച്ച് അകന്ന് മാർക്ക് ചെയ്തു കൊടുക്കാം. മാർക്ക് ചെയ്ത ഭാഗത്തായി കിഴി ചട്ടുകം വെച്ച് മാർക്ക് ചെയ്തു കൊടുക്കാം. പൂവിന്റെ മാതൃകയിലോ ചതുരത്തിലോ എങ്ങനെയാണ് നമുക്ക് ഇഷ്ടമുള്ളത് ആ രീതിയിലേക്ക് നമുക്ക് ഡിസൈൻ ചെയ്യാം. ഒരു മാർക്കറോ പേനയോ വെച്ച് ഡിസൈൻ നമുക്ക് മാർക്ക് ചെയ്തു കൊടുക്കാം. എന്നിട്ട് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് മാർക്ക് ചെയ്തു വച്ചിരിക്കുന്ന ഡോട്ട്സിനു മുകളിലൂടെ

വരച്ചു കൊടുക്കാം. വിവിധ തരത്തിലുള്ള ഡിസൈൻ റെഡിയായി. അടുക്കളയിൽ ആരും നോക്കാതെ ഇരിക്കുന്ന പല ഉപകരണങ്ങൾ വെച്ചും ഇത്തരത്തിൽ ഡിസൈനുകൾ ഉണ്ടാക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit: E&E Creations

Comments are closed.