ദേവിയെ അവഗണിച്ച് അപർണ.. ദേവിയുടെ ഫോൺ കോൾ പോലും അപ്പു എടുക്കുന്നില്ല; സാന്ത്വനത്തിലെ ഇനിയുള്ള കാഴ്ചകൾ തീർത്തും അപ്രതീക്ഷിതം.!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് സീരിയൽ അവതരിപ്പിക്കുന്നത്. അനുജന്മാർക്ക് വേണ്ടി ജീവിക്കുന്ന ബാലന്റെയും ദേവിയുടെയും കഥ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ബാലന്റെ കുടുംബത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുകയാണ് അപർണയുടെ അച്ഛൻ തമ്പി. പുതിയ പ്രൊമോയിൽ അത് വ്യക്തവുമാണ്.

അപ്പുവും ഹരിയും അടുത്ത ദിവസം കുടുംബക്ഷേത്രത്തിൽ നടക്കുന്ന പൂജയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് തമ്പി പറയുന്നത്. അച്ഛന്റെയടുത്തേക്ക് പോയതോടെ അപർണയുടെ സ്വഭാവവും മാറിയെന്നാണ് സാന്ത്വനം ആരാധകർ പറയുന്നത്. ദേവിയുടെ ഫോൺ കോൾ പോലും അപ്പു എടുക്കുന്നില്ല. അതിന് ഹരി അപ്പുവിനെ ചോദ്യം ചെയ്യുന്നുമുണ്ട്. അതേ സമയം അഞ്ജലി ഫോണിൽ പറഞ്ഞതനുസരിച്ച് ശിവൻ കടയിൽ

നിന്നിറങ്ങി വീട്ടിലേക്ക് വരുകയാണ്. കണ്ണനാകട്ടെ ശിവനെ കളിയാക്കി കൊണ്ടിരിക്കുകയാണ്. ശിവൻ എന്തിനാണിപ്പോ വീട്ടിലേക്ക് വന്നതെന്നാണ് കണ്ണന്റെ സംശയം. വീടിന്റെ അടുത്ത്കൂടി പോയപ്പോൾ ചായ കുടിക്കാൻ തോന്നിയോ അതോ കുഞ്ഞേടത്തി തന്ന ഫോട്ടോ കാണാൻ വേണ്ടിയാണോ ഈ വരവ് എന്നൊക്കെയാണ് കണ്ണന്റെ ചോദ്യം. എന്നാൽ കണ്ണനെ തുടരാൻ സമ്മതിക്കാതെ അഞ്ജലി ഏറ്റുപിടിക്കുകയാണ്.

എന്തൊക്കെ പറഞ്ഞാലും ശിവേട്ടന് ഞങ്ങളോടാണ് കാര്യമെന്നും നിങ്ങൾ പുറത്തുനിന്നു വന്ന പെണ്ണുങ്ങൾക്ക് രണ്ടാം സ്ഥാനമാണെന്നും പറഞ്ഞ് കണ്ണൻ കസറാൻ നോക്കുന്നുണ്ട്. അപ്പോഴും വാക്‌പയറ്റിൽ അഞ്ജലി തോൽക്കാതിരിക്കാൻ ശിവൻ അഞ്ജുവിന്റെ ഭാഗത്ത് നിൽക്കുകയാണ്. എന്റെ മനസ്സിൽ ചേടത്തിമാരെ കഴിഞ്ഞിട്ടേ നിനക്കൊരു സ്ഥാനമുള്ളൂ എന്നാണ് ശിവന്റെ പക്ഷം. ഇതുകേട്ട് നാണിച്ചു തല കുമ്പിടുന്ന

കണ്ണനെയും പ്രോമോ വിഡിയോയിൽ കാണാം. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആരാധകർക്ക് ഏറെ പ്രിയങ്കരമാവുകയാണ് സാന്ത്വനം പരമ്പര. കഴിഞ്ഞയാഴ്ചത്തെ ടി ആർ പി റേറ്റിങ് പുറത്തുവരുമ്പോഴും സാന്ത്വനം ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ശിവനും അഞ്ജലിയുമാണ് ആരാധകരെ ഏറെ ആകർഷിക്കുന്ന കഥാപാത്രങ്ങൾ. ഇരുവരുടെയും പ്രണയനിമിഷങ്ങളാണ് സാന്ത്വനത്തിന്റെ പ്രധാനഹൈലൈറ്റുകളിൽ ഒന്ന്.

Rate this post

Comments are closed.