ഒരു രൂപ പോലും ചെലവില്ലാതെ ഞൊടിയിടെയിൽ ചകിരിച്ചോർ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം.!! | Easy Cocopeat Making

Easy Cocopeat Making

Easy Cocopeat Making : ചെടികളുടെ വളർച്ച കൂട്ടുന്നതിൽ വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ് ചകിരിച്ചോറ്. ഇവ ചെടികളിലെ നൈട്രജന്റെ അളവ് നിലനിർത്താനും, ഈർപ്പം നിലനിർത്താനും വളരെയധികം സഹായിക്കുന്നു. എന്നാൽ സാധാരണയായി ചകിരിച്ചോറ് അത്യാവിശ്യം നല്ല വില കൊടുത്തു വേണം കടയിൽ നിന്നും വാങ്ങാൻ.അതേസമയം മിക്ക വീടുകളിലും ചകിരിയുടെ തൊണ്ട് വെറുതെ കളയുന്ന പതിവും ഉണ്ടായിരിക്കും.വീട്ടിലുള്ള ചകിരി തൊണ്ട് ഉപയോഗിച്ച് എങ്ങനെ ചകിരിച്ചോറ് തയ്യാറാക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്.

ചകിരി ചോറ് തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് രണ്ടോ മൂന്നോ തേങ്ങയുടെ തൊണ്ട് എടുത്ത് ഒരു ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ ഇട്ടു വയ്ക്കുക എന്നതാണ്. കുറഞ്ഞത് ഒരാഴ്ച സമയമെങ്കിലും ചകിരി തൊണ്ട് വെള്ളത്തിൽ ഇട്ടു വയ്ക്കുമ്പോൾ അതിലെ കറയെല്ലാം പോയി വൃത്തിയായി ലഭിക്കുന്നതാണ്. ശേഷം വെള്ളത്തിൽ നിന്നും ചകിരി തൊണ്ട് എടുത്ത് അത് ഒരു പകൽ മുഴുവൻ വെയിലത്ത് വെച്ച് ഒന്ന് ഉണക്കി എടുക്കുക. മുഴുവൻ വെള്ളവും വാർന്ന് പോയി കഴിഞ്ഞാൽ തൊണ്ട് ഒരു ഹാമറോ മറ്റോ ഉപയോഗിച്ച് അടിച്ച് അതിന്റെ പൊടി എടുക്കാവുന്നതാണ്.

കൂടാതെ ചകിരി മുഴുവനായും പറിച്ചെടുത്ത് ഒരു കത്രികയോ മറ്റോ ഉപയോഗിച്ച് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുകയും ചെയ്യാം. ഇത്തരത്തിൽ ലഭിക്കുന്ന പൊടിയും ചകിരിയും ചകിരി ചോറായി ചെടികളിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ഇവ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും.ഇത് ഇങ്ങിനെ ഉണ്ടാക്കിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും നാച്ചുറലായി തന്നെ ചകിരി ചോറ് ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ അവ കടയിൽ നിന്നും വില കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാനായി സാധിക്കും.

പണ്ടു കാലങ്ങളിൽ ചെടികൾക്ക് ആവശ്യമായ ചകിരിച്ചോറ് വീട്ടിൽ തന്നെ തയ്യാറാക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ അത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് പലരും ആ ഒരു രീതി ഉപേക്ഷിച്ചത്. വീട്ടിലെ ചെടികൾക്ക് ആവശ്യമായ ചകിരിച്ചോറ് ഒരു തവണയെങ്കിലും വീട്ടിൽ തൊണ്ട് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉണ്ടാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Deepu Ponnappan