യൂജീനിയ എളുപ്പത്തിൽ വേര് പിടിപ്പിക്കാം.. യൂജീനിയ ചെടിയിൽ ഭംഗിയുള്ള ചുവന്ന ഇലകൾ വരാൻ.!! | Eugenia rooting tip

വളരെ മനോഹരമായ യൂജീനിയ പ്ലാന്റുകൾ എല്ലാവർക്കും പരിചിതമാണല്ലോ. നല്ലതും ഭംഗിയോടെ കൂടിയ ഇലകളുള്ള ഈ പ്ലാന്റുകൾ എങ്ങനെ എളുപ്പത്തിൽ വേര് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. മറ്റുള്ള ചെടികൾ വേരു പിടിപ്പിച്ച എടുക്കുന്നതു പോലെ വളരെ എളുപ്പത്തിൽ യൂജീനിയ ചെടികൾ വേരു പിടിക്കാൻ സാധിക്കുന്നതല്ല.

ഒരു മാസം കൊണ്ട് ഇലകളൊക്കെ വന്നു തുടങ്ങും എങ്കിലും ഇവയിൽ വേരു പിടിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണമെങ്കിൽ അവയിൽ പുതിയ തളിർപ്പുകൾ വരേണ്ടതാണ്. ഒരു മാസത്തിനു ശേഷവും ഇലകളിൽ പച്ച കളർ നിലനിൽക്കുകയാണെങ്കിൽ അവ വേരുപിടിപ്പിച്ച എടുക്കാൻ പറ്റുന്നതാണ്. റൂട്ടിങ് ഹോർമോൺ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇവയെ നമുക്ക്

വേരുപിടിപ്പിച്ച എടുക്കാൻ സാധിക്കുകയുള്ളൂ. വേര് വന്നു തുടങ്ങി എന്നറിയാനായി ഓപ്പൺ ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ചു ഓപ്പൺ ചെയ്തില്ലെങ്കിൽ വേര് കേടു ആയി പോകാൻ സാധ്യതയുണ്ട്. പോർട്ടിംഗ് മിക്സ്‌ ആയിട്ട് ഗാർഡനിംഗ് സോയിലും മണലും മിക്സ് ചെയ്ത് എടുത്താൽ അതായിരിക്കും ഏറ്റവും നല്ലത്. കട്ടിംഗ് എടുക്കുമ്പോൾ തളിർപ്പുകൾ ഉള്ള കഷണങ്ങൾ

എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. റൂട്ടിൽ ഹോർമോണുകൾ ഉപയോഗിക്കുന്ന കാരണം വെള്ളം നാലഞ്ച് ദിവസത്തേക്ക് ഒഴിക്കാത്തതിനാൽ നനഞ്ഞ മണ്ണ് ആയിരിക്കണം ബാഗിലേക്ക് നിറച്ചു കൊടുക്കേണ്ടത്. വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണൂ. Video credit : Shilpazz Thattikootu