കട്ട കുത്തി പൂക്കൾ ഉണ്ടാകാൻ ഉലുവ കൊണ്ട് ഒരു മാജിക് വളം.. റോസാച്ചെടി കാടു പോലെ പൂത്തുലയാൻ.!! | Fertilizer to increase Flowers

നല്ല കുലംകുത്തിയ രീതിയിൽ എല്ലാ ചെടികളിലും പൂക്കളും ഉണ്ടാകുവാനും അതുപോലെ തന്നെ ചെടികളിൽ പെട്ടെന്നു തന്നെ നിറയെ പൂമൊട്ടുകൾ ഉണ്ടാകുവാനും തയ്യാറാക്കാവുന്ന നല്ലൊരു ഫെർട്ടിലൈസറിനെ കുറിച്ച് നോക്കാം. എല്ലാവരുടെയും വീടുകളിൽ സാധാരണയായി കാണുന്ന ഉലുവ കൊണ്ട് തയ്യാറാക്കുന്ന

ഈ ഫെർട്ടിലൈസർ ചെടികൾക്ക് പ്രയോഗിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഈ ഫർട്ടിലിസർ ഉണ്ടാക്കുവാനായി കുറച്ച് ഉലുവ രണ്ടുമൂന്നു ദിവസം വെള്ളത്തിലിട്ടു കുതിർത്ത് എടുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു കഞ്ഞിവെള്ളം കൂടെ അതിനോടൊപ്പം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇവ ഒരു പാത്രത്തിലേക്ക് മാറ്റി

രണ്ടു മൂന്നു ദിവസം പുളിക്കാൻ ആയി മാറ്റി വയ്ക്കുക. ശേഷം കുറച്ചു വെള്ളം ഒഴിച്ച് നേർപ്പിച്ച് ഇട്ട് ചെടികളുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ചുവട്ടിലായി ഒഴിച്ചു കൊടുക്കുമ്പോൾ അവിടുത്തെ മണ്ണ് ചെറിയതായി ഇളക്കിയതിനു ശേഷം ആയിരിക്കണം ഒഴിച്ചു കൊടുക്കേണ്ടത്. ഉലുവയിലെ പ്രത്യേകതരം മണം ഉള്ളതിനാൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ

വണ്ട്, ഉറുമ്പ്, വെള്ളീച്ച മുതലായ പ്രാണികളുടെ ശല്യം ഒന്നും തന്നെ ഉണ്ടാകുകയില്ല. ആഴ്ചയിൽ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്നു തന്നെ തളിരില ഉണ്ടാകുവാനും നല്ല പൂക്കൾ ഉണ്ടാകുവാനും എല്ലാ ചെടികളിലും ഉപയോഗിക്കാൻ പറ്റുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit : Poppy vlogs