ഫ്യൂസായ ബൾബ് കളയുന്നതിനു മുൻപ് ഇതൊന്നു കണ്ടു നോക്കൂ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! 😳👌

ഫ്യൂസായ ബൾബുകൾ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമുണ്ടാകും. എന്നാൽ അവയൊന്നും ആരും എടുത്തു വയ്ക്കാറില്ല. കേടായവ ഉടൻ തന്നെ എടുത്തു കളയുകയാണ് പതിവ്. ഇനി അവ എടുത്തു കളയുന്നതിനു മുമ്പ് ഒരു നിമിഷം ഒന്നു നിൽക്കു. കേടായ ബൾബുകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സാധനം പരിചയപ്പെടാം. ആദ്യം കേടായ ഒരു ബൾബ് എടുക്കുക. ഇനി ആവശ്യം അൽപം

കട്ടിയുള്ള ഒരു കാർ ബോർഡ് ഷീറ്റ് ആണ്. ബുക്കിന്റെ പുറംചട്ട യോ, ചാർട്ട് പേപ്പറോ ആയാലും മതി. ബൾബിനെ ചട്ടയോട് ചേർത്തുവെച്ച് വട്ടത്തിൽ റോള് ചുറ്റിയെടുത്ത് ഇൻസുലേഷൻ ടേപ്പ് കൊണ്ട് ഒട്ടിക്കുക. റോള് ചെയ്തെടുത്ത പേപ്പർ ബൾബിന്റെ കുറ്റിയോട് ചേർത്ത് ഒട്ടിക്കുക. ഇനി ഒരു ബൗളിൽ അല്പം ഫെവികോൾ എടുത്ത് 2:1 റേഷ്യയിൽ വെള്ളം ചേർക്കുക. മിക്സ് ചെയ്ത് ഫെവികോൾ പേപ്പർ റോളിന്റെ മുകളിൽ തേക്കുക.

അതിനുമുകളിൽ ടിഷ്യുപേപ്പർ ഒട്ടിക്കുക. മൂന്നുമണിക്കൂർ പശ ഉണങ്ങാൻ വെച്ചതിനുശേഷം ഒരു ന്യൂസ് പേപ്പർ എടുത്ത് നീളത്തിൽ നാലായി മടക്കി കട്ട് ചെയ്ത് എടുക്കുക. മുറിച്ചു വച്ചിരിക്കുന്ന ന്യൂസ് പേപ്പർ കഷണങ്ങൾ ഓരോന്നെടുത്ത് ഈർക്കിൽ ഉപയോഗിച്ച് നീളത്തിൽ റോള് ചെയ്തെടുക്കുക. റോൾ ചെയ്തെടുത്ത ന്യൂസ് പേപ്പർ ചെറിയ വൃത്താകൃതിയിൽ ആക്കിയെടുക്കുക. എന്നിട്ട് പേപ്പർ ബൾബിന് മുകളിൽ ഒട്ടിച്ചു കൊടുക്കുക.

ഇനി ബൾബും പേപ്പർ ഓളും മുഴുവനായി ഫെവികോൾ തൂത്ത് അതിനുമുകളിൽ മണൽ തരികൾ വിതറുക. മണലിന് പകരം ഗ്ലിറ്റർ പൗഡറും വിതറാവുന്നതാണ്. അതിനു മുകളിൽചെറിയ പൂക്കൾ ഒട്ടിച്ചാൽ ഒരു കിടിലൻ ഫ്ലവർ ബേസ് റെഡി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit: THASLIS DESIGNING

Rate this post

Comments are closed.