കാട് പോലെ ജെർബെറാ പൂത്തുലയുന്ന ആ വളക്കൂട്ട് അറിയണോ? ഇങ്ങനെ ചെയ്താൽ ഏത് ചെടിയും തഴച്ചു വളരും.!! | Gerbera Growing Tips

Gerbera growing tips malayalam : നമുക്ക് വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ ചെടികൾ വളരാൻ ഉള്ള ഒരു വളക്കൂട്ടാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിനു വേണ്ട സാധനങ്ങൾ ഒരു കിലോ കടല പിണ്ണാക്ക്,ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, പച്ചച്ചാണകം, ഗോമൂത്രം, ഒരു ഉണ്ടശർക്കര, കുറച്ച് ശീമക്കൊന്നയുടെ ഇലകൾ

ആവശ്യത്തിനു വെള്ളം എന്നിവയാണ്. ആദ്യമായി തന്നെ വലിയൊരു ബക്കറ്റിലേക്ക് കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, കാൽക്കപ്പ് ഗോമൂത്രം, എല്ലുപൊടി, ശീമക്കൊന്നയുടെ ഇലകൾ, ഒരു കപ്പ് പച്ചചാണകം ഏറ്റവുമൊടുവിലായി ശർക്കര എന്നിവ ചേർത്ത് നന്നായി ഇളക്കുക. പച്ചച്ചാണകം തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന

രീതിയിൽ വളത്തിന് ഗുണമേന്മ ലഭിക്കില്ല. ഏറ്റവും ഒടുവിലായി അര ബക്കറ്റ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇത് അടച്ച് വെക്കുക. ഏകദേശം അഞ്ചു ദിവസം കഴിഞ്ഞ ശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. എല്ലാ ദിവസവും രാവിലെ ഈ മിശ്രിതം ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. അഞ്ചു ദിവസം കഴിയുമ്പോൾ ഇത് ഏകദേശം പുളിച്ച് നല്ല

രീതിയിൽ പൊങ്ങി വന്നിട്ടുണ്ടാകും. ഈ മിശ്രിതത്തിൽ നിന്ന് ഒരു കപ്പ് ഒരു ബക്കറ്റിലേക്ക് എടുത്തു മാറ്റി വെക്കുക. അതിലേക്ക് അതേ കപ്പിൽ തന്നെ 8 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരിച്ചെടുക്കുക. അരിച്ചെടു ത്തശേഷം മാത്രമേ ഇത് ചെടികളിലേക്ക് ഒഴിക്കാവൂ. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Akkus Tips & vlogs

Rate this post