ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഇനി ഒരു സവാള മതി.. 100% വെള്ളീച്ചയും ഇനി പമ്പ കടക്കും.!! | Get rid of whiteflies using onion

സവാള കൊണ്ട് തയ്യാറാക്കാവുന്ന ഒരു അടിപൊളി ജൈവകീടനാശിനി യെക്കുറിച്ച് നോക്കാം. ഈ ജൈവ കീടനാശിനി മുളക്, തക്കാളി എന്നീ ചെടികൾക്ക് പച്ചക്കറി തോട്ടങ്ങളിൽ പ്രയോഗിക്കാവുന്നതാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് സബോള. ഇമ്മ്യൂണിറ്റി പവർ ഉം അതുപോലെ തന്നെ അണുബാധയും ഒക്കെ നശിപ്പിക്കാനായി സബോള ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒരു സബോള എടുത്തതിനു ശേഷം

ചെറുതായി കട്ട് ചെയ്തു നല്ലപോലെ മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. അടിച്ചെടുത്തതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ മുളകുപൊടി അല്ലെങ്കിൽ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കുക. അടിച്ചു എടുക്കുമ്പോൾ വെള്ളമൊഴിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം നല്ല ടൈറ്റ് ആയിട്ട് ഒരു പാത്രത്തിൽ അടച്ച് വായു കയറാതെ ഒരു രാത്രി മുഴുവനും വയ്ക്കുക. ശേഷം ഇത് ഒരു അരിപ്പ കൊണ്ട്

അരിച്ചെടുക്കുക. ഒരു ഗ്ലാസ് ലായനിക്കു അര ലിറ്റർ വെള്ളം എന്ന രീതിയിൽ മിക്സ് ചെയ്തതിനു ശേഷം ഇത് ഒരു സ്പെയർ ലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇവ ചെടികളുടെ ഇലയിലും തണ്ടിലും ഒക്കെ നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്തു കൊടുക്കുകയാണെങ്കിൽ വെള്ളീച്ച ശല്യം കീടശല്യം ഒക്കെ മാറുന്നതായി കാണാം. രണ്ടു ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്യുകയാണെങ്കിൽ

നല്ല റിസൾട്ട് കിട്ടുന്നതായി കാണാം. വളരെ സിമ്പിൾ ആയി വീടുകളിൽ തന്നെ നമുക്ക് നിർമ്മിച്ച എടുക്കാവുന്ന ഒരു ജൈവകീടനാശിനി ആണിത്. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. Get rid of whiteflies using onion. Video credit : Taste & Travel by Abin Omanakuttan