
കറ്റാർവാഴ എണ്ണ ഇങ്ങനെ ഒന്ന് കാച്ചി നോക്കൂ.. മുടി ഭ്രാന്തു പിടിച്ചത് പോലെ തഴച്ചു വളരാന്‍ എണ്ണ കാച്ചുന്ന വിധം.!! | Homemade Aloevera Hair Oil for Fast Hair Growth
Homemade Aloevera Hair Oil for Fast Hair Growth
Homemade Aloevera Hair Oil for Fast Hair Growth : തലമുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടേറെ മികച്ച രീതികള്‍ നമ്മുടെ പഴയ തലമുറ നമുക്ക് പലപ്പോഴും പറഞ്ഞ് തന്നിട്ടുണ്ട്. എന്നാല്‍ അത്തരം പരമ്പരാഗത രീതികള്‍ നമ്മള്‍ മറക്കുകയാണ് ചെയ്യുന്നത്. അവയില്‍ നാം ഒഴിവാക്കുന്ന ഒന്നാണ് കറ്റാര്‍വാഴ എന്ന ചെടി. കറ്റാര്‍ വാഴ കൊണ്ട് എണ്ണ കാച്ചിയാല്‍ അത്
തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. തലമുടി വളര്‍ച്ചക്ക് മാത്രമല്ല താരന്‍, മുടിയ്ക്കുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണയ്ക്ക് കഴിയും. കറ്റാര്‍വാഴ എണ്ണയിലൂടെ ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങള്‍ ഏറക്കുറെ ഇല്ലാതാക്കാം. എങ്ങനെ കറ്റാര്‍ വാഴ എണ്ണ വീട്ടിൽ കാച്ചാം എന്ന് നമുക്ക് നോക്കാം.
കറ്റാര്‍വാഴയുടെ പോള കൊണ്ടാണ് നമ്മൾ എണ്ണ കാച്ചുന്നത്. സാമാന്യം വലിപ്പമുള്ള കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് അതിനെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു, മിക്‌സിയില്‍ നല്ലതു പോലെ അരച്ചെടുക്കാം. ശേഷം നന്നായി അരച്ചെടുത്ത ഇത്, ഒരു അരിപ്പയില്‍ എടുത്ത് നല്ലതു പോലെ അരിച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് കറ്റാര്‍വാഴ ജ്യൂസിന് അരക്കപ്പ് വെളിച്ചെണ്ണയാണ് നമുക്ക് വേണ്ടത്.
എന്നാൽ ഇത്തരത്തില്‍ എടുക്കുന്ന വെളിച്ചെണ്ണ മായം ചേര്‍ക്കാത്തത് ആയിരിക്കണം. ഇത് അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ എടുത്ത് ചൂടാക്കാം. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് കറ്റാര്‍വാഴയുടെ നീര് ഒഴിക്കാം. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit : Tips For Happy Life