കറ്റാർവാഴ തഴച്ചു വളരാൻ ഒരു സൂത്രവിദ്യ; ഒരു കഷ്ണം തണ്ടു മാത്രം മതി കറ്റാർവാഴ തഴച്ചു വളർത്താൻ.!! | How to grow aloe vera from leaf or stem malayalam

ഇങ്ങനെ ചെയ്താൽ അലോവേര തണ്ടിൽ നിന്നു തന്നെ വളർത്തിയെടുക്കാനായി സാധിക്കും! നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് അലോവേര. അലോവേരയിൽ നിന്നും എടുക്കുന്ന ജെൽ സൗന്ദര്യ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കുമെല്ലാം വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു അലോവേരയുടെ തെയ്യ് എങ്കിലും വച്ചു പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും.

അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അലോവേര വളർത്തിയെടുക്കാൻ ആദ്യമായി ആവശ്യമായിട്ടുള്ളത് ഒരു ഗ്രോബാഗാണ്. അതല്ലെങ്കിൽ മണ്ണിൽ നേരിട്ട് നട്ടും വളർത്തിയെടുക്കാവുന്നതാണ്. അതല്ലെങ്കിൽ വീട്ടിലുള്ള പഴയ ചാക്ക്,കവർ എന്നിവ ഉപയോഗപ്പെടുത്തിയും അലോവേര നട്ടു പിടിപ്പിക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ തട്ടിലായി ചകിരിച്ചോറ് അല്ലെങ്കിൽ ഉണങ്ങിയ പുല്ല് ഇട്ടു കൊടുക്കാവുന്നതാണ്.

ശേഷം അതിന് മുകളിലാണ് മണ്ണ് ഇട്ട് നൽകേണ്ടത്. മണ്ണിനോടൊപ്പം ഏതെങ്കിലും ഒരു ജൈവവളം അതായത് ആട്ടിൻകാട്ടം, ചാണകപ്പൊടി എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ചെടി നടാനുള്ള മണ്ണെടുക്കുമ്പോൾ കുമ്മായം ചേർന്ന മണ്ണാണ് ഉപയോഗിക്കേണ്ടത്. അതിന് ശേഷം അലോവേരയുടെ തയ്യിൽ നിന്നും ഏറ്റവും നല്ല ആരോഗ്യമുള്ള ഒരു കാണ്ഡം നോക്കി മുറിച്ചെടുക്കാവുന്നതാണ്.

ഒരു കാരണവശാലും കറുത്ത പുള്ളികളോ മറ്റ് അസുഖങ്ങളോ ഉള്ള തണ്ടിന്റെ ഭാഗം എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യം വണ്ണമുള്ള ഒരു ഭാഗം നോക്കി തന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഒരുക്കിവെച്ച മണ്ണിന്റെ നടു ഭാഗത്ത് മുറിച്ചെടുത്ത തണ്ട് നട്ടു കൊടുക്കുകയാണ് വേണ്ടത്.ചെടി നട്ടശേഷം വെള്ളം കൊടുക്കുമ്പോൾ നേരിട്ട് ഒഴിക്കാതെ ഒരു സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ ചെടി പെട്ടെന്ന് അലിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ചെടികൾക്ക് വെള്ളം നനയ്ക്കാനായി ഒരു സ്പ്രേ ബോട്ടിൽ വാങ്ങി വയ്ക്കുകയാണെങ്കിൽ അത് മറ്റു ചെടികൾക്കും ഉപയോഗിക്കാനായി സാധിക്കും.ചെടിയുടെ കൂടുതൽ പരിചരണ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.video credit : PRS Kitchen

Rate this post