
കാന്താരി വിത്ത് പാകി നടുന്നതും അതിൻറെ പരിചരണവും! കാന്താരി തഴച്ച് വളർന്ന് നിറഞ്ഞു കായ്ക്കാൻ ഇത് ഒരു ഗ്ലാസ് മതി.!! | How to grow kanthari mulak on terrace in container
How to grow kanthari mulak on terrace in container Malayalam : ഒപ്പം ഒരു കിടിലൻ വളപ്രയോഗ രീതിയും ഇന്ന് നമ്മൾ കാന്താരി വിത്ത് പാകി നടുന്നതും അതിൻറെ പരിചരണവും അത് കൂടാതെ കാന്താരി മുളകും അതുപോലെയുള്ള വർഗ്ഗത്തിൽപ്പെട്ട എല്ലാ ചെടികളും നല്ല ആരോഗ്യത്തോടെ വളർന്ന് നിറയെ പൂവും കായും ഉണ്ടാകുന്നതിനുള്ള ഒരു വളപ്രയോഗവും രീതിയും ആണ് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് നടാൻ ആവശ്യമായ കാന്താരിയുടെ വിത്ത് എടുക്കുകയാണ്. വിത്ത് ഓരോരുത്തർക്കും ഇഷ്ടമുള്ളത് എടുക്കാവുന്നതാണ്.
ശേഷം ഇത് നടാനുള്ള പോർട്ടിങ് മിക്സ് തയ്യാറാക്കാം. പറമ്പിലെ മണ്ണും ചകിരി ചോറും ചാണകപ്പൊടിയും ചേർത്ത് ഇളക്കിയ പോർട്ടിങ് മിക്സാണ് ഉപയോഗിക്കുന്നത്. അതിൽനിന്ന് കല്ലും കട്ടയും ഒക്കെ മാറ്റി ഉടച്ച് ഇതിലേക്ക് കുറച്ചുകൂടി ചകിരിച്ചോറു കൂടി ഇട്ടു കൊടുക്കാം. പോർട്ടിങ് മിക്സിന്റെ കൂടെ കുറച്ചു കൂടി ചകിരിച്ചോറ് ചേർത്തു കൊടുക്കുന്നത് വെള്ളം വാർന്നു പോകുന്നതിന് അതായത് നീർവാർച്ച കൂട്ടുന്നതിനും മണ്ണ് ഇളക്കം ഉള്ളതാക്കുന്നതിന് വേണ്ടിയാണ്. ഇത് നന്നായി ഒന്ന് ഇളക്കി എടുക്കാം.

വിത്ത് പാകി കിളിപ്പിക്കുമ്പോൾ എപ്പോഴും മണ്ണും കട്ടയും ഇല്ലാത്ത മിക്സ് എടുക്കുന്നതായിരിക്കും നല്ലത് . ഒരു ചെറിയ ചട്ടിയോ ഗ്രോ ബാഗോ എടുത്ത ശേഷം അതിൽ വെള്ളം വാർന്നു പോകുന്നതിനുള്ള സൗകര്യം രൂപപ്പെടുത്തി എടുക്കുക. ഇതിലേക്ക് പോർട്ടിങ് മിക്സ് നിറച്ച് കൊടുക്കാം. ഗ്രോബാഗോ ചട്ടിയോ നിറയെ മിക്സ് എടുക്കണം എന്ന് നിർബന്ധമില്ല. വിത്ത് പാകി മുളക്കുന്നതിന് ആവശ്യമായ പോർട്ടിങ് മിക്സ് മതിയാകും.മുളകിന്റെ ചുവടുഭാഗത്ത് ആയിരിക്കും എപ്പോഴും വിത്തുകൾ ധാരാളം ഉള്ളത്. വിത്ത് താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന രീതിയിൽ മുറിച്ചെടുക്കാൻ ശ്രദ്ധിക്കാം.
മുറിച്ചെടുത്ത വിത്ത് വീഡിയോയിൽ കാണുന്ന രീതിയിൽ പോർട്ടിങ് മിക്സിലേക്ക് വെച്ച ശേഷം ഏറ്റവും നേരിയ അളവിൽ ചകിരി ചോറ് വിത്തിന്റെ മുകളിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇത് നന്നായി ഒന്ന് തളിച്ചു കൊടുക്കുക. വെള്ളം കുത്തി വീഴാത്ത പാകത്തിൽ സ്പ്രേ ചെയ്യുന്നതാവും നല്ലത്. ഇനി ഇത് തണലത്തെക്ക് മാറ്റിവെക്കാം. 5 മുതൽ 12 ദിവസത്തിന് ഉള്ളിൽ ഇതിലെ വിത്തുകൾ മുളച്ചു വരുന്നതായി നമുക്ക് കാണാം. രണ്ടിലെ പ്രായമായാൽ വിത്തിൽനിന്ന് ഇല നീക്കം ചെയ്യപ്പെടുന്നതായി പലപ്പോഴും കാണാൻ കഴിയും .പുൽച്ചാടി പോലെയുള്ള കീടങ്ങളാണ് ഇത്തരത്തിൽ തണ്ടിൽ നിന്ന് ഇലയെ നീക്കം ചെയ്യുന്നത്. അത് ഒഴിവാക്കാൻ ആയുള്ള ഒരു രീതി കൂടി നമുക്ക് നോക്കാം. വീഡിയോ പൂർണമായി കണ്ടു നോക്കുക.Video Credit: Chilli Jasmine