ഇനി റോസ് കമ്പ് മുറിച്ച് നടേണ്ട!! വിത്തു പാകി റോസ് തൈ മുളപ്പിച്ച് എടുക്കാം.. റോസ് പൂക്കൾ നിറയാൻ.!! | How to grow rose from seeds

റോസ് ചെടികൾ എല്ലാവർക്കും ഇഷ്ടമുള്ളത് ആണല്ലോ. ഒട്ടുമിക്ക ആളുകളും തന്നെ കമ്പ് മുറിച്ച് നട്ട് ആണ് റോസ് ചെടികൾ വളർത്തി എടുക്കാറുള്ളത്. എന്നാൽ വിത്തു പാകി എങ്ങനെ നല്ല ഒരു റോസാച്ചെടി വളർത്തിയെടുക്കാം എന്നും അതിൽ നിറയെ പൂക്കൾ ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി പരിചയപ്പെടാം.

രണ്ടുതരം റോസുകൾ ആണ് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമായിട്ടുള്ളത്. ഒന്ന് നാടൻ റോസും അടുത്തതായി ഉള്ളത് നാടൻ ബഡ്ഡിങ് റോഡുകളും ആണ്. കമ്പ് വെട്ടി വെച്ച് വേരു പിടിപ്പിച്ച് എടുക്കാൻ കഴിയുന്നവയാണ് നാടൻ റോസുകൾ. നാടൻ ബഡ്ഡിംഗ് റോസുകളെക്കുറിച്ച് പറയുമ്പോൾ ബാംഗ്ലൂർ ബഡ്ഡിങ് റോസുകളെ കുറിച്ച് അറിയേണ്ടതുണ്ട്.

എല്ലാ നഴ്സറികളിലും നിന്നും ലഭ്യമായിട്ടുള്ള ഇവ ബാംഗ്ലൂരിൽ നിന്നും വരുന്നവയാണ്. ഇവ ശ്രദ്ധിച്ചാൽ അറിയാൻ സാധിക്കുന്നത് ഇവ ശരിക്കും കട്ട് ഫ്ലവർ ആയിട്ട് വളർത്തിയെടുക്കുന്നത് ആണ്. ബാംഗ്ലൂരിലെ തണുത്ത കാലാവസ്ഥയിൽ കട്ട് ഫ്ലവേഴ്സ് നായി വളർത്തി എടുക്കുന്ന റോസുകൾ ഫസ്റ്റ് ഫ്ലവർ കട്ട് ചെയ്തതിനു ശേഷം അവയുടെ വേസ്റ്റ് ആണ് ഇങ്ങോട്ടേക്ക് കയറ്റി അയക്കുക.

ഈ റോസുകൾ നമ്മൾ വാങ്ങി നടുകയാണെങ്കിൽ അതിൽ മാക്സിമം ഒന്നോ രണ്ടോ മൂന്നോ ഫ്ലവറുകൾ ഉണ്ടാക്കുവാനായി സാധിക്കുകയുള്ളൂ. റോസുകൾ കട്ട് ചെയ്തു വെക്കുകയാണെങ്കിൽ വീണ്ടും നമുക്ക് അവ റൂട്ട് ആക്കി കിളിപിച്ച് എടുക്കാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. Video credit : Reemz