കുലകുത്തി പൂക്കൾ ഉണ്ടാകാൻ ചൈനീസ് ബാൾസം ഇങ്ങനെ നട്ടു നോക്കൂ.. ബാൾസം നിറയെ പൂക്കാൻ.!! | How To Propagate Chinese Balsam Plant

പൂന്തോട്ടങ്ങൾ മനോഹരമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു ചെടിയാണ് ചൈനീസ് ബാൾസം. വളരെ സൂക്ഷ്മതയോടെ കൂടിയാണ് ചൈനീസ് ബാൾസം ചെടിയുടെ നടലും പരിചരണവും നടത്തേണ്ടത്. വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ചെടി നമുക്ക് മനോഹരമായി വീട്ടിൽ നട്ടുവളർത്താൻ ആവുന്നതാണ്. ഒരു ചെടിയിൽ നിന്ന് മറ്റ് തൈകൾ നട്ടു പിടിപ്പിച്ചാൽ മാത്രമേ

പല കളറിലുള്ള നിരവധി ചെടികൾ നമുക്ക് കാത്തുസൂക്ഷിക്കാൻ സാധിക്കും. ചെറിയ ശിഖരങ്ങളിൽ പോലും നിറയെ പൂക്കൾ ഉണ്ടാകുന്നതാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. വെള്ളത്തിൻറെ അളവ് കൃത്യമായി പാലിക്കുക എന്നതാണ് ഈ ചെടിയിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ചെടിയുടെ ചുവട്ടിൽ ഒരുപാട് വെള്ളം കെട്ടിനിന്നാൽ ഇതിൻറെ വേര് ചീഞ്ഞു പോകാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ വെള്ളത്തിൻറെ അളവ് കുറഞ്ഞു പോയാൽ ചുവട് കരിഞ്ഞ ചെടി വാടി നശിക്കാനുള്ള സാധ്യതയുമുണ്ട്. വലിയ ചട്ടിയിലോ ചാക്കിലോ ഈ ചെടി നട്ടുപിടിപ്പിക്കുന്നതാണ് ഉത്തമം. ഈ ചെടി പ്രോൺ ചെയ്താൽ മാത്രമേ ഇതിൽ നിറയെ പൂക്കൾ ഉണ്ടായി നന്നായി നിലനിർത്താൻ നമുക്ക് സാധിക്കൂ. മഴക്കാലങ്ങളിൽ വെള്ളം നേരിട്ട് വീഴാത്ത സ്ഥലത്ത് വേണം ഈ ചെടി വയ്ക്കുവാൻ . അതുപോലെതന്നെ

വേനൽക്കാലത്ത് ഒരുപാട് വെയിലേറ്റാൽ ഈ ചെടി നശിച്ചു പോകുന്നതായും കാണാം. നമ്മുടെ പൂന്തോട്ടം വളരെ കളർഫുൾ ആക്കാൻ സാധിക്കുന്ന ഒരു ചെടി കൂടിയാണ് ചൈനീസ് ബാൾസം. ചെടിയുടെ പരിചരണത്തിലെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. How To Propagate Chines Balsam Plant.. Video Credits : Mn Creations