കദളി കട്ടിങ്സ് എങ്ങനെ വേര് പിടിപ്പിക്കാം! ഇങ്ങനെ ചെയ്താൽ ഒരു കട്ടിങ്സ് പോലും പാഴായി പോവില്ല | How to Propagate Melestoma Plants
How to Propagate Melestoma Plants Malayalam : കദളി കട്ടിങ്സ് എളുപ്പത്തിൽ വേര് പിടിപ്പിക്കാം!!!നമ്മുടെ കേരളത്തിൽ സുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണ് കദളി. കിഴക്കൻ സാധ്യനിരകളിലും മറ്റു വെളിമ്പുറങ്ങളിലും സാധാരണയായി കണ്ടു വരുന്ന ചെടിയാണിത്. കലദി, അതിരാണി, കലംപൊട്ടി, തോട്ടുകാര, തോടുകാര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
നമ്മുടെ വീട്ടുമുറ്റത്ത് കദളിച്ചെടി കമ്പ് കുത്തിയാൽ വളരില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. എന്നാൽ ഇനി ഒറ്റ കമ്പ് പോലും വേര് പിടിക്കാതിരിക്കില്ല,എല്ലാ കമ്പും വേര് പിടിക്കും അതിനുള്ള ഒരു ടിപ്പ് ആണ് ഇനി പറയാൻ പോകുന്നത്. ഇതിനായി നമ്മൾ കടലിച്ചെടിയുടെ മൊട്ട് വരാത്ത ഇളം തണ്ട് നാലോ അഞ്ചോ സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക.

ഇതു പോലെ രണ്ടോ മൂന്നോ തണ്ട് മുറിച്ചെടുക്കണം. ഒരു മൂന്നോ നാലോ ഇലയുടെ ഇടയിലായി തന്നെ മുറിച്ചെടുക്കണം. നീളം കൂടി പോയാൽ വേര് പിടിച്ച് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.ഇനി ഇത് നടാനായി എടുക്കുന്നത് ചാണകപ്പൊടിയും മണ്ണും കൂടെ ചേർത്ത മിക്സാണ്. ശേഷം ഒരു കമ്പെടുത്ത് മണ്ണിന്റെ മിക്സിൽ കുഴിച്ചു കൊടുക്കുക. ശേഷം നമ്മൾ മുറിച്ചെടുത്ത തണ്ടുകൾ കുഴികളിലേക്ക് ഇറക്കി വച്ച് കൊടുക്കുക.
ഇലകൾ മണ്ണിന്റെ ഉള്ളിലേക്ക് പോകുംവിധം വച്ച് കൊടുക്കുക.എല്ലാ തണ്ടുകളും ഒരേ ചട്ടിയിൽ തന്നെയാണ് വച്ച് കൊടുക്കുന്നത്. ഇത്തരത്തിൽ എളുപ്പത്തിൽ തന്നെ കദളിച്ചെടി നമുക്ക് വേര് പിടിപ്പിച്ചെടുക്കാം. കദളിച്ചെടി വേര് പിടിപ്പിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.Video Credit : Star Family