ഒരു തുള്ളി വിനാഗിരി മാത്രം മതി ചെടിയിൽ പൂക്കൾ തിങ്ങി നിറയും.. പൂക്കൾ നിറയാൻ ഇവൻ ബെസ്റ്റാ.!! | How to use vinegar for plants
How to use vinegar for plants in Malayalam : പൂന്തോട്ടം നിറച്ച് പൂക്കൾ വളർന്നു കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എത്ര പരിചരണം നൽകിയാലും ചെടികൾ ആവശ്യത്തിന് പൂക്കുന്നില്ല എന്നതാണ് നിങ്ങളുടെ പരാതി എങ്കിൽ ഈ വഴികൾ തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചെടി നല്ല രീതിയിൽ പൂത്തുലയാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് വിനാഗിരി. എന്നാൽ വിനാഗിരി നേരിട്ട് ചെടിയിൽ ഉപയോഗിക്കാൻ പാടുള്ളതല്ല.
മറിച്ച് ഒരു കപ്പിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ അളവിൽ മാത്രം വിനാഗിരി ചേർത്ത് കൊടുക്കുക. ഈയൊരു മിശ്രിതം ചെടിക്ക് താഴെ ഒഴിച്ചു കൊടുക്കുന്നതിനു മുൻപായി മണ്ണ് നല്ലതുപോലെ ഇളക്കി വിടണം. അതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്ത ഈ വെള്ളം ചെടിയുടെ അടിഭാഗത്ത് തളിച്ചു കൊടുക്കാവുന്നതാണ്. വിനാഗിരിയുടെ അളവ് ഒരു കാരണവശാലും കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അത് ചെടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതാണ്. മാത്രമല്ല ഒരിക്കൽ മാത്രം ഇങ്ങനെ ചെയ്തു കൊടുത്താൽ തന്നെ ചെടി നിറച്ച് പൂക്കൾ ഉണ്ടാകുന്നതാണ്. അതുപോലെ ചെടി നടാനായി എടുക്കുന്ന പോട്ടിൽ മണ്ണിനോടൊപ്പം തന്നെ വളപ്പൊടിയും, എല്ലുപൊടിയും ചേർത്തതും മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. വള പൊടിയിൽ എല്ലുപൊടി ചേർക്കുമ്പോൾ ഒന്നോ രണ്ടോ സ്പൂൺ മാത്രം ചേർക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
അതോടൊപ്പം തന്നെ എല്ലാ ദിവസവും നല്ലപോലെ ചെടിക്ക് വെള്ളം ഒഴിച്ച് കൊടുക്കാനും, ആവശ്യത്തിന് മാത്രം വെളിച്ചം ലഭിക്കുന്ന രീതിയും നോക്കി വേണം ചെടി നടാൻ. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂന്തോട്ടവും പൂക്കൾ കൊണ്ട് നിറയുന്നതാണ്. ഒരുതവണ ചെടി നട്ടു കൊടുത്താലും കൃത്യമായ പരിചരണം നൽകിയില്ല എങ്കിൽ ചെടി പൂക്കാതിരിക്കുകയും, അളിഞ്ഞു പോവുകയും ഒക്കെ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Poppy vlogs