ഇത് ഒരു സ്‌പൂൺ കൊടുത്താൽ മതി! ഇല കാണാതെ ജമന്തി പൂക്കൾ തിങ്ങി നിറയും; ഇതറിയാതെ ആരും ജമന്തി വെച്ചു പിടിപ്പിക്കരുത്!! | Jamanthi Flowering Tips

Jamanthi Flowering Tips

Jamanthi Flowering Tips : വ്യത്യസ്ത നിറത്തിലുള്ള നിരവധി ജമന്തി ചെടികൾ നമുക്ക് ഇന്ന് കാണാൻ കഴിയും. നഴ്സറികളിലും മറ്റും വിവിധ തരത്തിലുള്ള ചെടികൾ വാങ്ങുവാൻ കഴിയും. ഇന്ന് നമ്മൾ ജമന്തി ചെടിയുടെ പരിപാലമാണ് നോക്കാൻ പോകുന്നത്. ഒന്നാമതായി നമ്മൾ ശ്രദ്ധിക്കേണ്ടത് നഴ്സറിയിൽ നിന്ന് കൊണ്ടുവരുന്ന ചമ്മന്തിച്ചെടി ഉടൻതന്നെ റി പോർട്ട് ചെയ്യാതിരിക്കാനാണ് ശ്രമിക്കേണ്ടത്. നഴ്സറിയിൽ നിന്ന് കൊണ്ടു വരുമ്പോൾ ഉള്ള മൊട്ടുകൾ വിരിഞ്ഞ്

അത് പോയ ശേഷം വിരിഞ്ഞതിന്റെ താഴ്ഭാഗത്ത് നിന്ന് കട്ട് ചെയ്ത ശേഷം മാത്രമേ റി പോർട്ട് ചെയ്യാവൂ. ജമന്തിക്ക് ഒരുപാട് വെള്ളം ആവശ്യമില്ല. ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കുന്നത് ജമന്തിച്ചെടിയുടെ തണ്ടുകൾ അളിഞ്ഞു പോകുന്നതിന് കാരണമായേക്കാം. റി പോർട്ട് ചെയ്യുമ്പോൾ നല്ലൊരു പോർട്ടിങ് മിക്സ് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. വെള്ളം വാർന്നു പോകുന്ന രീതിയിലുള്ള റി പോർട്ടിങ് ആയിരിക്കണം നമ്മൾ നടത്തുന്നത്.

ഇനി ചമ്മന്തിച്ചെടി നിറയെ പൂവിടാനുള്ള വഴിയാണ് നമ്മൾ നോക്കുന്നത്. നഴ്സറികളിലും വളക്കടകളിലും മറ്റും സുലഭമായി കാണുന്ന ഒരു ജൈവവളമാണ് ഇതിനായി എടുക്കുന്നത്. എൻ പി കെ 10 10 എന്ന അളവിലുള്ള വളമാണ് നമ്മൾ ഇതിന് ഉപയോഗിക്കുന്നത്. ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ ആണ് നമ്മൾ ഇത് എടുക്കുന്നത്. ഇത് നന്നായി കലക്കിയ ശേഷം ജമന്തിച്ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. നമ്മൾ നട്ടിരിക്കുന്ന ചെടിയിലെ മണ്ണ് ഡ്രൈ ആയിരിക്കുന്ന സാഹചര്യത്തിൽ മാത്രമേ

ഈ വളപ്രയോഗം നടത്താൻ പാടുള്ളൂ. ചെടിയുടെ ചുവട് നന്നായി ഒന്ന് ഇളക്കിയശേഷം വേണം ഇത് ഒഴിച്ച് കൊടുക്കുവാൻ. ഇത് ഒഴിച്ച് കഴിഞ്ഞാൽ മൂന്നോ നാലോ ദിവസത്തിന് ശേഷം മാത്രമേ വെള്ളം ഒഴിച്ചു കൊടുക്കുവാൻ പാടുള്ളൂ. ബാക്കി പരിപാലന രീതി അറിയാൻ വീഡിയോ കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit : J’aime Vlog