അമ്മയും മോളും വീണ്ടും പൊളിച്ചടുക്കി 😍 മകൾക്കൊപ്പം തകർപ്പൻ ഡാൻസുമായി നടി നിത്യ ദാസ്; ഏറ്റെടുത്ത് ആരാധകർ.!! 😍🔥 [വീഡിയോ]

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നിത്യാ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തിയ നിത്യയെ ആ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർ ഹൃദയത്തിലേക്ക് ചേർത്തുവെച്ചു. വേറിട്ട അഭിനയശൈലിയും സൗന്ദര്യവും കൊണ്ട് മലയാളിപ്രേക്ഷകർക്കിടയിൽ നിത്യ തന്റെ പേരുറപ്പിച്ചു എന്ന് തന്നെ പറയാം. 2007ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യാ ദാസ് വിവാഹം ചെയ്യുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മകൾ നൈന ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ സ്വന്തം താരമാണ്. അമ്മയുമൊത്തുള്ള റീലുകളിലൂടെ നൈന ആരാധകരെ കൈയിലെടുത്തു. വർഷങ്ങൾക്ക് ശേഷം നിത്യ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നു. ഇപ്പോൾ നിത്യയും മകൾ നൈനയും ഒരുമിച്ച് നൃത്തം വെക്കുന്ന ഒരു ഇൻസ്റ്റാഗ്രാം റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഫാസ്റ്റ് നമ്പറിനൊപ്പം ചടുലമായ ഡാൻസ് സ്റ്റെപ്പുകളുമായ് ആരാധകരെ കയ്യിലെടുക്കുകയാണ് നിത്യയും മകളും. വളരെപ്പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയത്. ഇരുവരും ജീൻസ് ധരിച്ച് ഫാസ്റ്റ് നമ്പറിനൊപ്പം ആടിത്തിമിർക്കുകയാണ്. റീലിനു താഴെ ഒട്ടേറെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടുതൽ ചെറുപ്പമായല്ലോ എന്നാണ് നിത്യക്കുള്ള കമ്മന്റ്. അമ്മയെ തോൽപ്പിക്കുമല്ലോ ഈ മകൾ എന്നാണ്

നൈനയോട് ആരാധകർ പറയുന്നത്. ഈയിടെ നിത്യയും മകളും ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ ഒരുമിച്ചെത്തിയിരുന്നു. ആ ഷോയിൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തതും ആരാധകരെ ആകർഷിച്ചിരുന്നു. ഇൻസ്റ്റാഗ്രാം പേജിൽ നിത്യ പങ്കുവെക്കുന്ന ഡാൻസ് റീലുകൾ കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. രണ്ടാം വരവിൽ സിനിമയ്ക്കൊപ്പം ടെലിവിഷനിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് നിത്യ ദാസ്.

Rate this post

Comments are closed.