ഉപേക്ഷിച്ച് പോയിട്ടില്ല, ഇപ്പോഴും കൂടെ തന്നെയുണ്ട്.. വിവാദങ്ങളോട് ബൈ പറയൂ; കാമുകൻറെ കൈ പിടിച്ച് തിയേറ്ററിൽ ജൂഹി.!! [വീഡിയോ] | Uppum Mulakum Juhi Latest | Juhi Latest at Theater | Juhi Rustagi & Rovin at Djibouti Premiere Show | Lachu| Juhi Rustagi | Dr. Rovin |

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ജൂഹി റുസ്തഗി ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്ക് മുന്നിലും സജീവമായി കൊണ്ടിരിക്കുകയാണ്. ജൂഹിയുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ വിഷമങ്ങൾ ഒക്കെ താരം മറി കടന്നിരിക്കുകയാണ്.

ഇപ്പോഴിതാ വനിതാ തീയറ്ററിൽ ജൂഹിയും കാമുകനും ഒരുമിച്ച് എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ നിരവധി വന്നിരുന്നു. അതിനുള്ള ഒരു മറുപടിയുമായാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. ആരാധകർക്കൊപ്പം നിന്ന് തീയേറ്ററുകളിൽ സെൽഫി എടുത്തു എല്ലാവരോടുമായി ഹായ് പറഞ്ഞാണ് ജൂഹി മടങ്ങിയത്.

ഉപ്പും മുളകും സംവിധായകൻറെ ഏറ്റവും പുതിയ ചിത്രം കാണാനായിരുന്നു നടിയും കാമുകനും വനിതാ തീയേറ്ററിൽ എത്തിയിരുന്നത്. ഉപ്പും മുളകും പരമ്പരയിലെ താരങ്ങളെല്ലാം അണിനിരക്കുന്ന എരിവും പുളിയും എന്ന പുതിയ പരമ്പരയിലും ജൂഹി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഉപ്പും മുളകും പരമ്പരയിൽ നിന്നും അവിചാരിതമായാണ് താരത്തിനെ പിന്മാറ്റം. അതിനുശേഷം താരം സോഷ്യൽ മീഡിയയിൽ മാത്രമേ ആക്ടീവ് ആയിരുന്നുള്ളൂ.

ആ സമയത്താണ് സുഹൃത്ത് രോവിനുമായി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നത്. ഇരുവരും പൊതു ചടങ്ങുകളിൽ എത്തിയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയതോടെ പ്രണയത്തിലാണെന്ന വാർത്ത ജൂഹിയും സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരും പ്രമുഖ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിരുന്നു. യൂട്യൂബ് ചാനലിലും ആക്ടീവായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസം മുൻപായിരുന്നു ജൂഹിയുടെ

അമ്മ ഒരു അപകടത്തിൽ മരണപ്പെട്ടത്. അതിനുശേഷം താരം സോഷ്യൽ മീഡിയയിൽ നിന്നും എല്ലാം മാറി നിന്നിരുന്നു. ഇപ്പോഴാണ് ഒരു തിരിച്ചുവരവിന് ഒരുങ്ങിയത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു ജൂഹി തിരിച്ചു വരവിനെ കുറിച്ച് അറിയിച്ചത്. ഇടക്കാലത്ത് താരം സോഷ്യൽ മീഡിയയിൽ നിന്നും കാമുകന്റെ ചിത്രങ്ങളെല്ലാം റിമൂവ് ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ പുറത്തുവന്നത്.

Comments are closed.