ചട്ടിയിൽ കറിവേപ്പ് ഇങ്ങനെ കൃഷി ചെയ്താൽ കാടുപോലെ വളർത്തി എടുക്കാം! കറിവേപ്പ് തഴച്ചു വളരാൻ.!! | Karivepp Krishi in pot

Karivepp Krishi in pot malayalam : കറിവേപ്പില മുറ്റത്തെ ചെടിച്ചട്ടിയിൽ എങ്ങനെ വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്യാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അധിക വളപ്രയോഗം ഒന്നും ആവശ്യ മില്ലാതെ കറിവേപ്പില നടുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ തഴച്ചുവളരുന്ന കറിവേപ്പ് ആർക്കും വീട്ടിൽ തന്നെ നട്ടുവളർത്താം എന്നതാണ്.

അതിനായി ചെയ്യേണ്ടത് ചാണകപ്പൊടി കറിവേപ്പില നടുമ്പോൾ തന്നെ നന്നായി ചേർത്തു കൊടുക്കുകയാണ്. അതിനുശേഷം കുമ്മായം ഇട്ട് ഇളക്കിയ മേൽ മണ്ണിൽ വേണം ഇത് നട്ടു വെക്കാൻ. കുമ്മായം മണ്ണിൽ ചേർത്തിളക്കി 15 ദിവസത്തോളം വെച്ചശേഷം മാത്രമേ ഇത് കൃഷിക്കായി ഉപയോഗിക്കുവാൻ പാടുള്ളൂ. എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക് എന്നിവ

സമം ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് വേണ്ടത് ചകിരിചോർ ആണ്. ഇനി എങ്ങനെയാണ് കറിവേപ്പ് നടന്നതെന്ന് നോക്കാം. കറിവേപ്പ് നടാൻ അവശ്യമായ ചട്ടി തിരഞ്ഞെടുക്കു മ്പോൾ അതിന് മൂട്ടിൽ ആവശ്യത്തിന് ദ്വാരം എടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. ജലസേചനം നല്ല രീതിയിൽ നടക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത്.

ശേഷം ഇതിലെ ആദ്യം തന്നെ കുമ്മായം ചേർത്ത് ഇളക്കി വെച്ചിരിക്കുന്ന മേൽമണ്ണ് ചേർത്തു കൊടുക്കാവുന്നതാണ്. ഇതിലേക്ക് ചാണകപ്പൊടി ചേർക്കാം. മറ്റ് വളങ്ങൾ ഒന്നും ചേർക്കാത്ത കൊണ്ട് തന്നെ ചാണകപ്പൊടി അധികം ചേർക്കുന്നത് കറിവേപ്പിന് വളർച്ചയ്ക്ക് സഹായിക്കുന്നു. ജലസേചനം മറ്റു പരിപാലനവും വീഡിയോയിൽ നിന്ന് കാണാം. Video Credits : Malus Family

Rate this post