സാന്ത്വനത്തിലെ അഞ്ജലിയുടെ സഹോദരിയുടെ പുതിയ വിശേഷം അറിഞ്ഞോ.. അഞ്ജലി ഇപ്പോൾ ഡബിൾ ഹാപ്പിയാണ്.. ചേച്ചിയുടെ കൂടെ തന്നെ അനിയത്തിയും തിളങ്ങിനിക്കുന്നു.. | Keethana Anil | Gopika Anil | Keerthana Anil Graduated

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ഗോപിക അനിൽ. സാന്ത്വനം എന്ന ഹിറ്റ്‌ പരമ്പരയിലെ അഞ്ജലിയെന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു താരം. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിൻറെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. ഗോപിക യെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിന്റെ സഹോദരി കീർത്തന

അനിലും. ബാലതാരം ആയിരിക്കെ കീർത്തന അഭിനയിച്ച ചില സിനിമാ രംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗോപിക സീരിയലിൽ ഹിറ്റായി തുടരു മ്പോൾ കീർത്തന തന്റെ പഠനത്തിൽ മറ്റൊരു പുതിയ നേട്ടം കൈവരിച്ചതിൻറ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയി രിക്കുകയാണ് കീർത്തന. ഗോപിക അനിയത്തിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും

ഷെയർ ചെയ്തിട്ടുണ്ട്. ഒട്ടേറെ ആരാധകരാണ് കീർത്തനയുടെ നേട്ടം അറിഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടിരിക്കുന്നത്. സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് കീർത്തന ബിടെക് ബിരുദം എടുത്തത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ കീർത്തനക്കും ആരാധകരുണ്ട്. ഗോപികയും കീർത്തനയും ഒന്നിച്ചെത്തിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇൻസ്റ്റഗ്രാം പേജിലും ആക്ടീവായ ഗോപിക കീർത്തനയുടെ ഉൾപ്പെടെയുള്ള

കുടുംബവിശേഷങ്ങൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ന്യൂയർ ആഘോഷങ്ങളുടെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. സാന്ത്വനം പരമ്പരയിലൂടെയാണ് ഗോപികക്ക്‌ ഇത്രയും ആരാധകരെ ലഭിച്ചത്. സാന്ത്വനത്തിലൂടെ ഇത്രയും വലിയൊരു ഫാൻ ബേസ് ലഭിച്ച മറ്റൊരു താരം ഇല്ല എന്ന് തന്നെ പറയാം. അഞ്ജലിയെന്ന കഥാപാത്രത്തിലേക്ക് മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ആരാധകർ ഇങ്ങനെ ഒരു സ്വീകരണം നൽകില്ലായിരുന്നു എന്നതാണ് സത്യം.

Comments are closed.