മുന്തിരിക്കുല പോലെ കോവക്ക നിറയാൻ ഇങ്ങനെ ചെയ്താൽ മതി.. കോവക്ക കുലകുലയായി കായ്ക്കാൻ.!! | Kovakka krishi Tips
ഇന്ന് പച്ചക്കറിയ്ക്ക് ഒക്കെ അമിത വിലയാണ് മാർക്കറ്റുകളിൽ നിന്ന് കച്ചവടക്കാർ ഈടാക്കുന്നത്. മാത്രവുമല്ല രാസവസ്തുക്കളും കീടനാശിനികളും ശരീരത്തിനെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒന്നു കൂടിയാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ എല്ലാവർക്കും കൃഷിചെയ്തു പച്ചക്കറികൾ നട്ടു വളർത്താൻ സാധിക്കുന്നതാണ്.
പറമ്പിലും ടെറസിലും ഒക്കെയായി ഇന്ന് പച്ചക്കറി കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെയധികം വർധിച്ചു കൊണ്ടിരി ക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൃഷി ചെയ്യുന്ന ഇനം ഏതാണെന്ന് ചോദിച്ചാൽ അതിന് കോവൽ എന്നാണ് മറുപടി നൽകുവാൻ സാധി ക്കുന്നത്. ഏത് കാലാവസ്ഥയിലും കായ്ക്കുന്നതും പൂവിടുന്നതും ആയ കോവൽ ചെടികൾ
വളരെ പെട്ടെന്ന് തന്നെ വീടുകളിൽ നട്ടു വളർത്താവുന്നതാണ്. എന്നാൽ ഇവയുടെ പരിപാലനത്തിലും തൈ നടുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ മുന്തിരികുല ഉണ്ടാക്കുന്നതുപോലെ തന്നെ കോവയ്ക്ക നമുക്ക് പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. എപ്പോഴും കോവൽ നടുമ്പോൾ കോവൽ വള്ളി അല്പം നീളത്തിൽ മുറിച്ചെടുത്ത ശേഷം
റൗണ്ട് ഷേപ്പിൽ വേണം മണ്ണിൽ നടുവാൻ. ഗ്രോ ബാഗിലോ നിലത്തു നട്ടാലും ഈ വിധത്തിൽ നടുന്നത് കോവൽ വളരെ പെട്ടെന്ന് തന്നെ വളരുന്നതിനും ഒരുപാട് പുതിയ പുതിയ കിളിർപ്പ് ഉണ്ടാകുന്നതിനു സഹായിക്കും. ബാക്കി വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video Credts : MALANAD WIBES