ആതിരക്ക് പകരം എത്തുന്നത് ഡയാനയല്ല, മറ്റൊരു സൂപ്പർ താരം.. ഡോക്ടർ അനന്യയായി ഈ നടി കലക്കുമെന്ന് ആരാധകർ.!! | Kudumbavilakku | Athira Madhav | Aswathy

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീരാ വാസുദേവാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. പരമ്പരയിലെ ഓരോ അഭിനേതാക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. നടി ആതിര മാധവാണ് അനന്യ എന്ന വേഷത്തിലെത്തുന്നത്. സുമിത്രയുടെ മകൻ അനിരുദ്ധിന്റെ ഭാര്യയാണ് അനന്യ എന്ന കഥാപാത്രം.

അനന്യയായെത്തുന്ന ആതിര ഗർഭിണിയാണെന്ന് അറിഞ്ഞതോടെ കുടുംബവിളക്കിൽ വീണ്ടും ഒരു മാറ്റം ഉണ്ടാകുന്നുവോ എന്നായിരുന്നു പ്രേക്ഷകർ ഉറ്റുനോക്കിയത്. ഒന്നാം വിവാഹവാർഷിക സമയത്താണ് താനൊരു ഗർഭിണിയാണെന്ന വിവരം താരം ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താൻ ഇനി കുടുംബവിളക്കിൽ ഉണ്ടാകില്ല എന്ന വാർത്തയും ആതിര പങ്കുവെച്ചു.

അതോടെ ഇനിയാരാകും അനന്യ എന്ന വേഷത്തിലെത്തുക എന്നതായിരുന്നു ആരാധകർക്ക് അറിയേണ്ടത്. ആതിരയുടെ ഉറ്റസുഹൃത്തായ ഡയാന ഹമീദ് ആയിരിക്കും ഡോക്ടർ അനന്യയായ് ഇനിയെത്തുക എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന വാർത്ത. എന്നാൽ ഡയാന നിലവിൽ ദയ എന്ന പരമ്പരയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പ്രേക്ഷകർക്ക് മുന്പിലെത്തുന്നതു കൊണ്ട് ആ

വാർത്ത പലരും ശരിവെച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. അശ്വതി എന്ന മോഡലാണ് ഇനി മുതൽ അനന്യയായി എത്തുന്നത്. നേരത്തെ ഇന്ദ്രജ എന്ന കഥാപാത്രമായി എത്തിയ നടി പിന്മാറിയപ്പോഴും മോഡലിംഗ് രംഗത്തുനിന്നുള്ള ഒരു താരമാണ് പകരക്കാരിയായി എത്തിയത്. തുടക്കം മുതൽ അഭിനേതാക്കൾ മാറുന്ന ഒരു സീരിയലാണ് കുടുംബവിളക്ക്.

സിദ്ധാർത്ഥിന്റെ സഹോദരി ശരണ്യ, ശരണ്യയുടെ ഭർത്താവ് ശ്രീകുമാർ, അനിരുദ്ധ്, വേദിക, ശീതൾ തുടങ്ങിയ കഥാപാത്രങ്ങളിലെല്ലാം തിളങ്ങിയ താരങ്ങൾ പല കാരണങ്ങൾ കൊണ്ട് സീരിയൽ ഉപേക്ഷിച്ചിരുന്നു. ശീതൾ എന്ന കഥാപാത്രമായി എത്തിയ അമൃത പിന്മാറിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് മറ്റൊരു പ്രിയതാരവും സീരിയൽ വിടുന്നത്.

Comments are closed.