ഇങ്ങനെ കൃഷി ചെയ്താൽ മുറം നിറയെ കറുത്ത സ്വർണ്ണം ചട്ടിയിൽ നിന്ന് തന്നെ നമുക്ക് വിളവ് എടുക്കാം.!! | Kurumulaku krishi

Kurumulaku krishi in malayalam : മാർക്കറ്റിൽ ഏറെ വിലപിടിപ്പുള്ള ഒരു സാധനമാണ് കുരുമുളക് എന്ന് പറയുന്നത്. കിലോയ്ക്ക് വരെ ആയിരവും പതിനായിരവും ആണ് വില. അതുകൊണ്ടു തന്നെ കുരുമുളക് വീട്ടിൽ കൃഷി ചെയ്യാനുള്ള അനുയോജ്യമായ മാർഗ്ഗം തേടി നടക്കുന്നവരായിരിക്കും അധികവും ആളുകൾ. വള്ളി കുരുമുളകിനെകാൾ ലാഭം നേടിത്തരുന്നത് കുറ്റികുരുമുളക് ആയിരിക്കും. എന്നാൽ കുറ്റികുരുമുളക് എന്താണെന്നും അത്

എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് അധികം ആളുകൾക്ക് ആർക്കും തന്നെ അറിയാനിടയില്ല. അങ്ങനെയുള്ളവർക്ക് കുറ്റികുരുമുളകിനെ പറ്റിയുള്ള കാര്യങ്ങൾ ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. നഴ്സറിയിൽ നിന്നും കൃഷിഭവനിൽ നിന്നും നമുക്ക് കുറ്റികുരുമുളക് തൈ വാങ്ങാനായി കിട്ടും. ആദ്യംതന്നെ പറയേണ്ടത് കുറ്റിക്കുരുമുളക് ഒരിക്കലും വിത്ത് ഇട്ട് കിളിർപ്പിക്കുന്ന ഒന്നല്ല എന്നതാണ്. വള്ളി കുരുമുളക് ആണെന്ന് പറഞ്ഞ് പലരും നമ്മളെ പറ്റിക്കാൻ

ഇടയുള്ളതു കൊണ്ട് തന്നെ കുറ്റികുരുമുളക് വാങ്ങുമ്പോൾ അത് നോക്കി എടുക്കേണ്ടതാണ്. കുരുമുളക് നടുന്നതിന് ആയി ഒരു ചട്ടി എടുത്ത് അതിന്റെ കാൽ ഭാഗത്തോളം മണ്ണ്, ചകിരിച്ചോറ്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയവ നന്നായി മിക്സ് ചെയ്ത് ഇട്ടു കൊടുക്കാവുന്നതാണ്. ഇതിനകത്തു നിന്നും വലിയ കല്ലോ കട്ടയോ ഒക്കെ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാം. ശേഷം ഇതിലേക്ക് വാങ്ങി വെച്ചിരിക്കുന്ന കുറ്റി കുരുമുളക് തൈ ഒത്ത നടുക്കുവെക്കാവുന്നതാണ്.

അതിനുശേഷം ബാക്കി ഭാഗത്തേക്കും മണ്ണ് ഇട്ടിട്ട് മുകളിൽ അല്പം ചാണകപ്പൊടി കൂടി ഇട്ടു കൊടുക്കാവുന്നത് ആണ്. അധികം സൂര്യപ്രകാശം ഒന്നുംതന്നെ ആവശ്യം ഇല്ലാത്തത് കൊണ്ട് തന്നെ എവിടെവച്ച് വേണമെങ്കിലും കുറ്റികുരുമുളക് വളർത്തിയെടുക്കുവാൻ സാധിക്കും. ഇനി കുറ്റികുരുമുളകിൽ നിന്നുള്ള വിളവെടുപ്പ് അറിയാനും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കണ്ടു നോക്കൂ.. Video credit : Mini’s kitchen & kunji krishi

Rate this post