ബാക്കി വന്ന ചപ്പാത്തി മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ; അടിപൊളിയാണേ.. അറിയാതെ പോയല്ലോ ഇത്രയും കാലം.!! | Left over Chapati Recipe

നമ്മളെല്ലാവരും ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി ഒക്കെ ഉണ്ടാക്കുന്നവർ ആണ്. എന്നാൽ ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭാഗത്തെക്കുറിച്ച് നോക്കാം. ഇത് വളരെ സ്പൈസി ആയിട്ടുള്ള ഒരു വിഭവമാണ്. ഇത് ഉണ്ടാക്കുവാനായി മീഡിയം സൈസ് ഉള്ള 8 ചപ്പാത്തി എടുക്കുക.

ഇത് ചെറിയ കഷണങ്ങളാക്കി അതിനുശേഷം മിക്സിയുടെ ജാറ ഇട്ട് ഒന്ന് കറക്കി പൊടിച്ച് എടുക്കുക. പൊടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നല്ലതുപോലെ മുഴുവൻ പൊടിയാൻ പാടുള്ളതല്ല, ചെറിയ പീസുകൾ ആയിട്ട് വേണം നമുക്ക് ലഭിക്കുവാൻ. ശേഷം വലിയ ഒരു പീസ് സവാള ചെറുതായി അരിഞ്ഞത്, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും, രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും കൂടെ ഒരു പാനിൽ എണ്ണയൊഴിച്ച്

അതിൽ ചേർത്ത് വഴറ്റി എടുക്കുക. വഴറ്റി വരുമ്പോൾ ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിന്റെ പച്ചമണം മാറിക്കഴിഞ്ഞു ഇതിലേക്ക് രണ്ട് തക്കാളി അരച്ചെടുത്തത് ചേർത്ത് കൊടുക്കുക. ശേഷം ചെറിയ തീയിൽ ഇവയെല്ലാം കൂടി ഒന്നു വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, കാൽടീസ്പൂൺ ബിരിയാണി മസാല, എരുവിന് ആവശ്യത്തിനുള്ള കുരുമുളകുപൊടി,

അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് പച്ചമണം മാറുന്നവരെ ഇളക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒരു കോഴിമുട്ട ചേർത്ത് ഒന്ന് ചിക്കി എടുക്കുക. ചിക്കി അതിനുശേഷം അതിലേക്ക് കുറച്ച് ചിക്കൻ കൂടി ചേർത്ത് കൊടുക്കുക. മുട്ടയും ചിക്കനും ഒക്കെ വെച്ച് വളരെ സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന വിഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കൂ. ​Video credit: Ladies planet By Ramshi

Comments are closed.