നാരകം ഇതു പോലെ കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി.. നാരകം നിറയെ കായ്കൾ പിടിക്കാൻ.!! | lemon organic farming

നാരകം രണ്ടു തരത്തിലാണ് നമുക്ക് വീട്ടിൽ ഉണ്ടാക്കുവാൻ സാധിക്കുക. ആദ്യത്തേത് വിത്ത് മുളച്ച് ഉണ്ടാക്കുന്നതും രണ്ടാമത്തേത് തൈ വെച്ച് വളർത്തി ഉണ്ടാകുന്നതും. മാത്രമല്ല നാരകങ്ങൾ വ്യത്യസ്ത തരത്തിൽ ഉണ്ട്. എന്നാൽ ചെറുനാരകം ആണ് നാം കൂടുതൽ ഉപയോഗിക്കാറ്. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് നാരകം

വീട്ടിൽ കായ്ക്കുന്നില്ല എന്നുള്ളത്. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും നമ്മുടെ നാരകം നിറയെ കായ്ക്കാൻ. വിത്തു മുളപ്പിച്ചാണ് നാരകം നടുന്നത് എങ്കിൽ ഇതു കായ്ക്കാൻ ഏഴ് വർഷം വരെ സാധാരണ എടുക്കാം. പലരും കുറെ കാലങ്ങളായി കായ വന്നില്ല എങ്കിൽ പകുതിക്കു വെച്ച് ഉപേക്ഷിക്കുകയാണ് മിക്കവാറും പതിവ്. അടുത്തതായി ബഡ്ഡ് ചെയ്ത് വളർത്തുന്ന നാരകം

നഴ്സറിയിൽ നിന്ന് കൊണ്ടു വരുന്ന സമയത്ത് ധാരാളം കായ്കൾ ഉണ്ടാകാം. എന്നാൽ വളരെ അടുത്ത കാലങ്ങളിൽ തന്നെ കായ്ക്കുന്നത് പതിയെ നിൽക്കുന്നു. യഥാർത്ഥത്തിൽ ചെടി കൊണ്ടു വന്ന് നടുമ്പോൾ അതിന് ആവശ്യമായ എല്ലാ ഘടകങ്ങളും കൊടുക്കുന്നുണ്ടോ എന്ന് നമ്മൾ ഉറപ്പാക്കണം. ചെടി നടുന്ന സമയത്ത് വേണ്ട രീതിയിൽ അടിവളം കൊടുത്തില്ല

എങ്കിൽ അതിന്റ വളർച്ച മുരടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ നല്ല വളക്കൂറുള്ള അടിവളം വേണം ഇതിന് കൊടുക്കാൻ. ഒരുപക്ഷേ നൈട്രജൻ ധാരാളമുള്ള മണ്ണ് ആണെങ്കിൽ ചെടി പെട്ടന്ന് വളരും. നാരകം നിറയെ കായ്കൾ പിടിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അറിയാൻ വീഡിയോ കാണൂ.. Video credit : Rema’s Terrace Garden