കഞ്ഞി വെള്ളത്തിൽ ഇത് ഒരു നുള്ള് ചേർക്കൂ! തിങ്ങി നിറഞ്ഞ് പൂക്കാൻ കഞ്ഞി വെള്ളം ഇങ്ങനെ ഒഴിക്കൂ.!! | Liquid Fertilser for Plants

Liquid Fertilser for Plants Malayalam : പച്ചക്കറി തോട്ടങ്ങളിലെ ചെടികൾക്ക് അത്യാവശ്യമായ ന്യൂട്രിയൻസ് ധാരാളം അടങ്ങിയ ഒരു വളം എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് നോക്കാം. ഈ വളം തയ്യാറാക്കാനായി ഒരു രൂപ പോലും മുടക്കേണ്ടതില്ല. ചെടികൾ നല്ലപോലെ കായ്ക്കാനും പൂക്കാനും ചെടികൾക്ക് നല്ല ആരോഗ്യം ലഭിക്കാനും സഹായിക്കുന്ന നല്ല ഒരു വളപ്രയോഗം ആണിത്. ഈ ഫെർട്ടിലൈസറിൽ ധാരാളം എൻ പി കെ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ചെടികളുടെ വളർച്ചയ്ക്ക്

ആവശ്യമായ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് അടങ്ങിയിട്ടുള്ളതിനാൽ ചെടികൾക്ക് നല്ല വളർച്ച ഉണ്ടാവാൻ സഹായിക്കുന്നു. അത് മാത്രമല്ല ചെടികളുടെ വളർച്ച കൂട്ടാൻ സ്വാധീനിക്കുന്ന ആരോഗ്യമുള്ള ബാക്ടീരിയകളെ ഉത്പാദിപ്പിക്കുവാനും ഈ ഫെർട്ടിലൈസർനു കഴിയും. സാധാരണയായി വീടുകളിൽ ലഭിക്കുന്ന കഞ്ഞിവെള്ളം പുളിപ്പിച്ച് ചെടികൾ കൊടുക്കുകയാണെങ്കിൽ തന്നെ ചെടികൾക്ക് ആവശ്യമായ

ധാരാളം ഹെൽത്തി ബാക്ടീരിയ കിട്ടുന്നതാണ്. ഈയൊരു ഫെർട്ടിലൈസർ ഉണ്ടാക്കുവാൻ സാധാരണയായി വീടുകളിൽ കറി വെക്കാനായി എടുക്കുന്ന പച്ചക്കറികളുടെ തൊലി ചെറുതായി അരിഞ്ഞ് എടുത്തതിനു ശേഷം കഞ്ഞി വെള്ളത്തിലേക്കിട്ടു കൊടുക്കുക. ഇവ ചെറുതായി അരിഞ്ഞതു കൊണ്ട് ഡി കമ്പോസിഷൻ പെട്ടെന്ന് നടക്കുന്നതാണ്. പഴത്തിന്റെ തൊലിയിൽ ധാരാളം പൊട്ടാസ്യം

അടങ്ങിയിരിക്കുന്നതിനാൽ പഴത്തൊലി കൂടി ചേർക്കുന്നത് വളരെ നല്ലതാണ്. വളത്തിൽ ചേർക്കേണ്ട മറ്റു കൂട്ടു കളെ കുറിച്ചും പ്രയോഗിക്കേണ്ട രീതികളെ കുറിച്ചും വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണാം. Liquid Fertilser for Plants. Video credit : LINCYS LINK

Rate this post