കൂട്ടിക്കലിനെ ജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് മമ്മൂട്ടി; മമ്മൂക്കയോട് നിറ കണ്ണുകളോടെ നന്ദി പറയുന്നത് ഒരായിരം പേർ.!!

മലയാളസിനിമയുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി. എല്ലാവരും സ്നേഹത്തോടെ മമ്മൂക്ക എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഒരു വല്യേട്ടൻറെ എല്ലാ കടമകളും അദ്ദേഹം മലയാളികൾക്കിടയിൽ നിറവേറ്റുന്നു എന്നതിൻറെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത പേമാരിയിൽ കേരളമാകെ നിരവധി ദുരന്തങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അതിൽ ഏറ്റവും കൂടുതൽ

ദുരിതം ഉണ്ടായത് മുണ്ടക്കയം കുട്ടിക്കലിൽ ആണ്. മഹാമാരിയിൽ ഉരുൾപൊട്ടൽ മൂലം നിരവധി പേരുടെ ജീവനുകളാണ് അവിടെ പൊലിഞ്ഞു വീണത്. ധാരാളം പേർക്ക് സ്വന്തം വീടും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ഉണ്ടായി. ഇനി എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ജീവിതത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് പലരും. ജീവിതത്തിലെ വലിയൊരു വിഭാഗം സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയ വീടും

ജീവിതങ്ങളും എല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചു പോയ വേദനയിൽ അവർക്ക് നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട മമ്മൂക്ക ഇപ്പോൾ കൈത്താങ്ങുമായി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ തന്നെ ജീവ കാരുണ്യ സംഘടന ആയ കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി ഇപ്പോൾ പ്രിയപ്പെട്ടവർക്ക് സഹായവുമായി എത്തിയിരിക്കുന്നത്. അദ്ദേഹം തന്നെ ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം ഇന്ന്

രാവിലെയോടെയാണ് കുട്ടിക്കലിൽ എത്തി സേവനങ്ങൾ തുടങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളും ആയി ഇപ്പോൾ കുട്ടിക്കലിൽ എത്തിയിരിക്കുന്നത്. അവിടത്തെ ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും അദ്ദേഹം മറന്നില്ല. ദൈവമായെത്തിയ മലയാളികളുടെ പ്രിയപ്പെട്ട താര രാജാവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയാണ് കുട്ടിക്കലിലെ സാധാരണക്കാർ.

Rate this post

Comments are closed.