വൈറലായ ശ്രീലങ്കൻ ഗാനം ആലപിച്ച് മലയാളി കുട്ടികൾ 😍🎵 ഏറ്റെടുത്ത് ഗാനാസ്വാദകർ 😍🔥 [വീഡിയോ]

കുറച്ചു ദിവസങ്ങളായി ഇൻസ്റ്റയിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമൊക്കെയായി വൈറലായ ശ്രീലങ്കൻ ഗാനമാണ് ‘മാനിക മാകെ ഹിതേ’. ഈ ഗാനത്തിന്റെ ഇന്ത്യൻ വേർഷനാണ് ഇപ്പോൾ കൈയടി നേടുന്നത്.മലയാളി കുട്ടികളാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആരുഷ് ആദ് തച്ചോളി, ആത്മിക ആദ് തച്ചോളി എന്നിവരാണ് ഈ ഗാനം ആലപിച്ച് കൈയടി നേടിയിരിക്കുന്നത്.

ക്രിയേറ്റീവ് കെകെ കണക്ടാണ് ഈ ഗാനം പുറത്തു വിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് 54 മിനിറ്റ് ദൈർഘ്യമുളള ഈ ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ആരാധകരുളള യൊഹാനിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൊഹാനി ഗായിക മാത്രമല്ല പാട്ടെഴുത്തുകാരിയും റാപ്പറും യൂട്യൂബറുമാണ്.

സംഗീതോപകരണങ്ങളുടെ ബിസിനസ്സ് കൂടി നടത്തുന്ന യൊഹാനിയെ താരമാക്കിയത് ടിക്ക് ടോക്കാണ്. യൂട്യൂബറായിട്ടായിരുന്നു തുടക്കം. പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷനുകൾ ചെയ്താണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്. റാപ് സംഗീതം ഇഴചേർ്ത്തുളള ഫ്യൂഷൻ പരീഷണങ്ങൾ റാപ് രാജകുമാരി എന്ന വിശേഷണം യൊഹാനിയ്ക്ക് നേടി കൊടുത്തു.

മാനികാ മാകെ ഹിതേ എന്ന ഗാനം ഇപ്പോൾ സംഗീതാസ്വാദകർക്കിടയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് കോടികൾ കാഴ്ചക്കാരെ സമ്മാനിച്ച ഗാനമാണിത്. ഈ ഗാനത്തിന്റെ നിരവധി വേർഷനുകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ കുട്ടികൾ ആലപിച്ചിരിക്കുന്ന ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. Video credit: Kreative KKonnect

Rate this post

Comments are closed.