ആ പുഞ്ചിരി കണ്ടോ!! അതിന്റെ രഹസ്യം ഇതാണ്.. വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മഞ്ജുവിന്റെ പുത്തൻ ലുക്ക്.!! | Manju Warrier New Look Viral

മലയാളികൾക്ക് പെൺസൗന്ദര്യം എന്ന് കേട്ടാൽ അത് മഞ്ജുവാര്യരുമായാണ് ആദ്യം ഉപമിക്കാൻ തോന്നുക. പ്രായത്തെ തോൽപ്പിക്കുന്ന യൗവനമാണ് നടി മഞ്ജു വാര്യരുടേത്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ഇന്നും നായികാ പദവിയിൽ തുടരുന്ന മഞ്ജുവിൻറെ സിനിമകൾക്ക്‌ ആരാധകർ ഏറെയാണ്.

കേരളത്തിലെ പെൺകുട്ടികൾക്കെല്ലാം അവരുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ മാതൃക മഞ്ജു തന്നെ. മലയാളിയുടെ പെൺമുഖത്തിന് മഞ്ജു തന്നെയാണ് ബ്രാൻഡ് അമ്പാസഡർ എന്നു പറഞ്ഞാലും തെറ്റില്ല. പൊതു പരിപാടികളിലും മറ്റും മഞ്ജു പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ താരത്തെ കാണാൻ തിരക്ക് കൂട്ടാറാറാണ് പതിവ്. ഓരോ വേഷത്തിലും ലുക്കിലും അതീവസുന്ദരിയായാണ് മഞ്ജു എത്താറ്.

സോഷ്യൽ മീഡിയയിൽ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാൻ തിരക്ക് കൂട്ടുന്ന ആരാധകർക്ക് ഇപ്പോഴിതാ ഒരു സന്തോഷവർത്തയുണ്ട്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുതിയ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കണ്ട മാത്രയിൽ ആരാധകരിൽ പലരും അവരുടെ പ്രിയതാരത്തിന്റെ ചിത്രങ്ങൾ ഹൃദയത്തോട് ചേർത്തിരിക്കുകയാണ്. രാജീവൻ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

താരത്തിന്റെ മുഖത്ത് വിടർന്ന പുഞ്ചിരിയാണ് കാണുന്നത്. പ്രസന്നതയാർന്ന മുഖം. മഞ്ജുവിന്റെ പുഞ്ചിരി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് മറ്റൊരാൾക്ക് അഭിമുഖം സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെതാണ്. അതാരെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം തമിഴകത്തിന്റെ പുരസ്‌കാരം വാങ്ങാൻ പോയ മഞ്ജുവിനെക്കുറിച്ച് പ്രശസ്ത സംവിധായകൻ പാർഥിപൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

പെണ്ണെന്നാൽ അത് മഞ്ജു വാരിയർ തന്നെ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങളാണ് മഞ്ജുവിനെ തേടിയെത്തിയത്. ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, ലൂസിഫർ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളാണ് മഞ്ജുവിന്റെ അഭിനയമികവിൽ തിയേറ്ററിൽ എത്തിയത്. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം മലയാളികൾ സമ്മാനിച്ചതും മഞ്ജുവിന് തന്നെ.

Comments are closed.