മിന്നൽ മുരളിയിൽ നിങ്ങൾ ആരും ശ്രദ്ധിക്കാതെ പോയ ചില തെറ്റുകൾ; കിണർ പൊളിച്ച് അജു വർഗീസിൻ്റെ കഥാപാത്രം; അജുവും അമാനുഷികനാണോ.? | Minnal Murali Mistakes or No Logic Scenes | Minnal Murali Mistakes | No Logic & Continuity Mistakes | Tovino | Basil Joseph | Super Hero Movie | Unnoticed Things | Super Hero Movie Malayalam

വളരെ അധികം ജന ശ്രദ്ധ ആകർഷിച്ച ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകൻ ആയി അഭിനയിച്ച മിന്നൽ മുരളി എന്ന ചിത്രം. വളരെ വ്യത്യസ്ത ജോണറിൽ പെട്ട ഒരു ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിൽ മിന്നൽ മുരളി ഒരു പുതിയ തുടക്കമാണ്. ചിത്രത്തിലെ ആരും ശ്രദ്ധിക്കാത്ത ചില തെറ്റുകൾ ചൂണ്ടി കാണിച്ചിരിക്കുകയാണ് ഈ യൂട്യൂബ് വീഡിയോയിലൂടെ. സിനിമയുടെ തുടക്കത്തിൽ

ടോവിനോ നായികയോട് സാൻ്റാ ക്ലോസ് വേഷത്തിൽ സംസാരിക്കുന്ന ഒരു സീൻ ഉണ്ട്. ഇതിൽ ആദ്യത്തെ ഷോട്ടിൽ സാൻ്റയുടെ മാസ്ക് മുഖത്തിൻ്റെ വലത് ഭാഗത്തും അടുത്ത ഷോട്ടിൽ ഇത് പിന്നിലും കാണുന്നുണ്ട്. ഇതുപോലെ തന്നെ നായകൻ ചെറുപ്പത്തിൽ നായികയുടെ പടം നോട്ട് പുസ്തകത്തിൽ വരക്കുന്നത് കാണിക്കുന്നുണ്ട്. പിന്നീട് വളരുമ്പോഴും ഇതേ പേപ്പർ കാണിക്കുന്ന സീൻ ചിത്രത്തിൽ ഉണ്ട്. എന്നാൽ ചെറുപ്പത്തിൽ പേപ്പറിൻ്റെ

വലത് ഭാഗത്താണ് ഡേറ്റ് ഇടാനുള്ള സ്ഥലം ഉള്ളത്. പക്ഷേ പിന്നീട് പേപ്പർ കാണിക്കുന്ന സീനിൽ പേപ്പറിൻ്റെ നടുക്കായി ആണ് ഡേറ്റ് ഇടാനുള്ള സ്ഥലം കാണിക്കുന്നത്. ചിത്രത്തിലെ ഒരു ഫൈറ്റ് സീനിൽ ഭിത്തിയിൽ വീഴുമ്പോൾ ഭിത്തി പൊളിയുന്നതായും ഭിത്തിക്ക് വിള്ളൽ വീഴുന്നതായും കാണിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് അമാനുഷിക പവർ ഉള്ളത് കൊണ്ട് പരിക്കൊന്നും പറ്റുന്നില്ല. എന്നാൽ ഒരു പവരും ഇല്ലാത്ത അജു വർഗീസിൻ്റെ കഥാപാത്രത്തെ

കിണറ്റിൽ എറിയുമ്പോൾ കിണർ പൊട്ടി പോകുന്നത് കാണാം. ഇത് യാതൊരു ലോജിക്കും ഇല്ലാത്ത ഒരു സീൻ ആണ്. യാതൊരു അമാനുഷിക ശക്തിയും ഇല്ലാത്ത അജുവിൻ്റെ കഥാപാത്രം കിണറിൻ്റെ വക്കിൽ വീണപ്പോഴാണ് ഇത്തരത്തിൽ കിണർ പൊട്ടി പോയത്. ഇതുപോലെ നിരവധി തെറ്റുകളാണ് വീഡിയോയിലൂടെ ചാനൽ ചൂണ്ടി കാണിച്ചിരിക്കുന്നത്. സിനിമയെ നന്നായി നിരീക്ഷിച്ചാൽ ഇത്തരത്തിൽ ധാരാളം തെറ്റുകൾ കണ്ടെത്താൻ സാധിക്കും.

Comments are closed.