
സ്ഥലവും വേണ്ട മണ്ണും വേണ്ട! പുതിന വളർത്താൻ ഇനി കുപ്പി മാത്രം മതി.. കുപ്പിയിലെ പുതിന കൃഷി.!! | Mint farming in plastic bottles
നമ്മുടെ വീട്ടിലെ ആവശ്യത്തിന് ഉള്ള പുതിന ഇല വീട്ടിൽ തന്നെ കൃഷി ചെയ്യാം. ഇതിന് തണ്ടുകള്‍ ഉപയോഗിച്ചാണ് പൊതുവെ കൃഷി ചെയ്യുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷമടിച്ച പുതിനയുടെ ഉപയോഗം പൂർണമായും നമുക്ക് ഇല്ലാതാക്കാന്‍ കഴിയും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന നന്നായി വളരും.
മറ്റൊന്ന് ഇതിന് കാര്യമായ പരിചരണം ആവശ്യമില്ല താനും. കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനയ്ക്ക് നിരവധി ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചു തികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്കും പുതിന നമ്മെ സഹായിക്കും.
ഭാഗികമായി തണലും, മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്. ചെറിയ പാസ്റ്റിക് കുപ്പികളിലോ, ചെറിയ കവറുകള്‍ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ പുതിന വളർത്താം. മണ്ണും ജൈവ വളങ്ങളും ( ഉണങ്ങി പൊടിച്ച ചാണകം നല്ലത് ) കുപ്പിയിൽ നിറയ്ക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ ചെറുതാക്കി നടുക, മിതമായി നനച്ചു കൊടുക്കുക.
ആദ്യ ഘട്ടത്തിൽ ഇവ തണലത്തു തന്നെ സൂക്ഷിക്കുക. പിന്നീട് കുറച്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ തനിയെ മുളച്ചു തുടങ്ങും. ചെറിയ കുപ്പികളിൽ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്ക് അല്ലെങ്കില്‍ ഗ്രോ ബാഗ്, ചട്ടികള്‍ ഇവയിലേക്കു മാറ്റി നടുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Chilli Jasmine