21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഇത് അഭിമാന മുഹൂർത്തം; വിശ്വസുന്ദരി പട്ടം നേടി തന്ന ആ 21കാരി ഇവിടെയുണ്ട്.!! | India’s Harnaaz Sandhu crowned Miss Universe 2021

1994 ലാണ് ഇന്ത്യ ആദ്യമായി വിശ്വസുന്ദരിപ്പട്ടം നേടുന്നത്. ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തം സമ്മാനിച്ചത് സുസ്മിത സെൻ ആയിരുന്നു. പിന്നീട് പതിനാറു വർഷങ്ങൾ കൂടി ഇന്ത്യ കാത്തിരിക്കേണ്ടിവന്നു വീണ്ടുമൊരു അഭിമാന നിമിഷത്തിനായി. 2010 ൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത് ലാറ ദത്ത് ആയിരുന്നു. ഇപ്പോഴിതാ വീണ്ടും നീണ്ട ഇരുപത്തിയൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു.

21 കാരിയായ ഇന്ത്യൻ പെൺകുട്ടി ഹർനാസ് സന്ധു ആണ് വിജയ കിരീടമണിഞ്ഞത്. ഇസ്രായേലിലെ എയ്ലറ്റിലാണ് എഴുപതാം മിസ് വേൾഡ് മത്സരം നടന്നത്. മോഡലിങ്ങിലൂടെ സുപരിചിതയായ ഹർ നാസ് ചണ്ഡിഗഡ് സ്വദേശിയാണ്. സൗന്ദര്യ മത്സര വേദികളിൽ സജീവ സാന്നിധ്യമായിരുന്നു ഹർനാസ്. 2019 ഫെമിന മിസ് ഇന്ത്യയായും മിസ് വേൾഡ് മത്സരത്തിൽ അവസാന 12 പേരിൽ ഒരാളായും ഹർനാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ. പ്രിയങ്ക ചോപ്രയാണ് തന്റെ പ്രചോദനെമെന്ന് നിരവധി വേദികളിൽ പെൺകുട്ടി പറഞ്ഞിട്ടുണ്ട്. തനിക്ക് അവസരം ലഭിക്കുന്ന വേദികളിലെല്ലാം സ്ത്രീകളുടെ ഉന്നമനത്തിന് കുറിച്ച് സംസാരിക്കാറുള്ള ഇവർക്ക് ആഗോളതാപനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഒക്കെ കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് ഹർനാസ്.

തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ ഇവർ പതിവായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. മോഡലിങ്ങിൽ മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഹർ നാസ്. യാരാ ദിയാൻ പൂ ബരാൻ എന്ന ചിത്രത്തിെലെ ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയുടെയും പരാഗ്വേയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.

Comments are closed.