നടി മിയയുടെ ക്രിസ്മസ് ആഘോഷത്തിൽ തിളങ്ങി മകന്‍ ലൂക്ക; ലൂക്കയുടെ ആദ്യ ക്രിസ്മസ് ഗംഭീരമാക്കി താരം.. ഏറ്റെടുത്ത് ആരാധകർ.!! | Miya George and son Christmas celebration | Miya George Christmas celebration with family

വളരെ ചുരുങ്ങിയ സാമ്യം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മിയ ജോർജ്. അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി മിയ ജോർജ്. എറണാകുളം സ്വദേശി അശ്വിൻ ഫിലിപ്പിനെയാണ് താരം വിവാഹം ചെയ്തത്. ഈ അടുത്തിടെ ആയിരുന്നു

താൻ അമ്മയായ വിവരം മിയ ആരാധകരെ അറിയിച്ചത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മകന് മിയയും കുടുംബവും പേരിട്ടിരിക്കുന്നത്. മകൻ ലൂക്ക ജനിച്ചതിനു ശേഷമുള്ള ആദ്യ ക്രിസ്മസായിരുന്നു നടി മിയയുടേത്. അതുകൊണ്ട് തന്നെ വളരെ ഗംഭീരമായാണ് ഇത്തവണത്തെ ക്രിസ്മസ് താരവും കുടുംബവും ആഘോഷിച്ചത്. ക്രിസ്മസ് ആഘോഷത്തിൽ മുഴുവനും തിളങ്ങി നിൽക്കുന്നത് മിയയുടെ മകൻ ലൂക്ക തന്നെയാണ്.

ആഘോഷങ്ങളുടെ ചിത്രങ്ങൾ മിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ലൂക്കയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ക്രിസ്മസ് ആഘോഷങ്ങളും കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് വിരുനിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ചുവപ്പിൽ തിളങ്ങി

നിൽക്കുകയാണ് മിയയുടെ മകൻ ലൂക്ക. നിരവധി താരങ്ങളും ആരാധകരുമാണ് കുഞ്ഞു ലൂക്കയ്ക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. മിയയുടെ വീട്ടിൽ ഭർത്താവിനും കുഞ്ഞിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് ഇത്തവണ താരം ക്രിസ്മസ് പൊടിപൊടിച്ചത്. ചുവപ്പ് നിറത്തിലുള്ള ഡ്രസ്സിൽ എത്തിയ മിയയെയും മകനെയും ഇരുകൈയ്യും നീട്ടിയാണ് താരത്തിന്റെ ആരാധകർ സ്വീകരിച്ചത്.

Comments are closed.