അടുക്കളയുടെ ഈ ഒരു ഭാഗത്ത് സ്ത്രീകൾ മണിപ്ലാന്റ് വളർത്തിയാൽ മഹാഭാഗ്യം! സമ്പത്ത് കുതിച്ചുയരും ആ വീട് രക്ഷപെടും!! | Money Plant in Kitchen Astrology

Money Plant in Kitchen Astrology

Money Plant in Kitchen Astrology : വാസ്തുപരമായും അതേസമയം അലങ്കാരം എന്ന രീതിയിലും വീട്ടിൽ നട്ടുവളർത്താവുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. വെള്ളത്തിലോ അല്ലെങ്കിൽ മണ്ണില്ലോ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാവുന്ന മണി പ്ലാന്റ് വാസ്തുപരമായി നോക്കുകയാണെങ്കിൽ ഒരുപാട് ഐശ്വര്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്നതിൽ വളരെ വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്. എന്നാൽ പലർക്കും വാസ്തു അനുസരിച്ച് മണി പ്ലാന്റ് വയ്ക്കേണ്ട ഇടത്തെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.

മണി പ്ലാന്റ് വെക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതായത് ശരിയായ സ്ഥാനത്ത് അല്ല ചെടി വളർത്തുന്നത് എങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. വീട്ടിലെ പ്രധാന സ്ഥാനം അർഹിക്കുന്ന സ്ത്രീകളാണ് മണി പ്ലാന്റ് നട്ടു പിടിപ്പിക്കുന്നത് എങ്കിൽ ഐശ്വര്യങ്ങൾ ഇരട്ടി ആയിരിക്കും. സ്ത്രീകളാണ് ചെടി നടുന്നത് എങ്കിൽ മണ്ണിൽ തന്നെ നട്ടു പിടിപ്പിക്കണം എന്നതുമില്ല. വെള്ളത്തിൽ നട്ടുവളർത്തിയാലും മതിയാകും.

മണി പ്ലാന്റ് വളർത്താനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉചിതമായ ഇടം വീടിന്റെ തെക്ക് കിഴക്ക് വരുന്ന മൂലയാണ്. ഈയൊരു ഭാഗത്ത് മണി പ്ലാന്റ് നടുന്നത് വഴി സമ്പത്തും ഐശ്വര്യവും വീട്ടിലേക്ക് വന്നുചേരും എന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ രീതികൾ അനുസരിച്ച് മിക്ക വീടുകളിലും അടുക്കള ഭാഗത്താണ് ഈ ഒരു മൂല വരുന്നത്. അതിനാൽ തന്നെ അടുക്കളയോട് ചേർന്നു വരുന്ന ജനാലയുടെ തിട്ടുകളിലായി വെള്ളത്തിൽ മണി പ്ലാന്റ് വളർത്തിയെടുക്കാവുന്നതാണ്. അതല്ല ഏതെങ്കിലും റൂമുകളാണ് ഈയൊരു ഭാഗത്ത് വരുന്നത് എങ്കിൽ അവിടെയും ജനാലയുടെ തിട്ടുകളിലോ മറ്റോ

കുപ്പികളിൽ വെള്ളം നിറച്ച് മണി പ്ലാന്റ് എളുപ്പത്തിൽ വളർത്തി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ തെക്ക് കിഴക്ക് ഭാഗത്തായി ചെടികൾ വളർത്താൻ ആവശ്യമായ സാഹചര്യം ഇല്ലായെങ്കിൽ തിരഞ്ഞെടുക്കാവുന്ന മറ്റൊരു മൂലയാണ് വടക്കുഭാഗം. വടക്ക് ഭാഗത്തായി ഒരു ഷെൽഫ് അടിച്ചോ അല്ലെങ്കിൽ തിട്ടുകൾ ഉണ്ടെങ്കിൽ അവയിലോ ബോട്ടിലുകളിലായി മണി പ്ലാന്റ് പടർത്തി എടുക്കാവുന്നതാണ്. മണി പ്ലാന്റുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories