ഇതൊന്നു മതി മണി പ്ലാന്റ് തഴച്ചു വളരാൻ! മണിപ്ലാന്റ് പെട്ടെന്ന് ബുഷിയായി വളരാൻ ഇത്രയും ചെയ്താൽ മതി.!! | Money plant secret for longer

പലതര ഇനം മണിപ്ലാന്റുകളുണ്ട്; കുറഞ്ഞ വെയിൽ ഉള്ളിടത്താണ് പൊതുവെ മണിപ്ലാന്റ് നന്നായി വളരുക. വീടിനുള്ളിലും പുറത്തും വളർത്താൻ കഴിയും. വീടിനുള്ളിൽ വളർത്തുമ്പോൾ അന്തരീക്ഷത്തിലെ വായുവിനെ ശുദ്ധീകരിക്കാൻ മണിപ്ലാന്റ് ഏറെ സഹായിക്കുന്നു. അധികം വെള്ളം ഒരിക്കലും മണിപ്ലാന്റിന്

ചുവട്ടിൽ ഒഴിച്ചു കൊടുക്കാൻ പാടില്ല. ചെടി പെട്ടെന്ന് ചീഞ്ഞു പോകാനോ അതല്ലങ്കിൽ, മഞ്ഞളിച്ചു പോകാനോ കുരിടിക്കാനോ സാധ്യതയുണ്ട്. ചെടികൾ സമൃദ്ധമായി വളരാൻ വേണ്ടി പടരാൻ തുടങ്ങുമ്പോൾ വള്ളികൾ വളച്ച് ചെടിച്ചട്ടിയിലെ മണ്ണിലേക്ക് ചേർത്ത് വെച്ച് കൊടുക്കുക ആണ് ഏറ്റവും നല്ലത്. മണിപ്ലാന്റ് നല്ല രീതിയിൽ തഴച്ചു വളരാൻ

ഒരു ഫെർട്ടിലൈസർ വീട്ടിൽ തന്നെ നിർമ്മിക്കാം. വളരെ ചിലവില്ലാത്തതും വീട്ടിലുള്ള സാധനങ്ങൾ വെച്ചു കൊണ്ട് തന്നെ നിർമ്മിക്കാൻ സാധിക്കുന്നതുമായ ഒരു ഫെർട്ടിലൈസർ നമുക്ക് ഉണ്ടാക്കാം. അതിനായി ഒരു ടീസ്പൂണ് കാപ്പിപ്പൊടി എടുക്കുക. കാപ്പിപ്പൊടിയിൽ കാൽസ്യം,ഫോസ്ഫറസ്, നൈട്രജൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

അതിലേക്ക് 1 tsp ചാരം കൂടി ചേർക്കാം. മൂന്നും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ഗ്ലാസ് നന്നായി പുളിപ്പിച്ച കഞ്ഞിവെള്ളം കൂടി ഒഴിക്കുക. കഞ്ഞി വെള്ളത്തിന്റെ അതേ അളവിൽ വെള്ളം കൂടി ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Shilpazz Thattikootu

Rate this post