പ്രശസ്ത സീരിയൽ നടി ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു; വരൻ ആരാണെന്ന് കണ്ടോ! വരനെ പരിചയപ്പെടുത്തി ആലിസ്.!! [വീഡിയോ]

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായ മാണ് ആലിസ് ക്രിസ്റ്റി ഗോമസ്. നിരവധി സീരിയലുകളിൽ തിളങ്ങിയ താരം ഇപ്പോൾ സി കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും താരം

വിവാഹത്തിനെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനൽ ആയ ആലീസ് ക്രിസ്റ്റിയിലൂടെ താരം ആദ്യ ബ്ലോഗുമായി എത്തിയിരിക്കുകയാണ്. തൻറെ ആദ്യ ബ്ലോഗിൽ വിവാഹ വിശേഷങ്ങളിലൂടെ തന്നെ ബ്ലോഗ് ആരംഭിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും താരം പറയുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ.

നവംബർ 18നാണ് തങ്ങളുടെ വിവാഹം എന്ന് താരം പറയുന്നു. ഇരു കൈകളിലും കാലിലും മെഹന്തി അണിയുന്ന സമയത്താണ് താരം ബ്ലോഗും ചെയ്തിരിക്കുന്നത്. ഒപ്പം മെഹന്തി അണിഞ്ഞിരിക്കുന്ന ആലീസിന് ഭക്ഷണവുമായി സജിനും ഒപ്പം തന്നെയുണ്ട്. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച കല്യാണം ആണെന്നും ഇരുവരും പറയുന്നു. കോവിഡ് സമയത്താണ് തങ്ങൾ തമ്മിൽ കാണുന്നതെന്നും പിന്നീട്

വീട്ടുകാരോട് പറഞ്ഞ് വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നതാണ് ക്രിസ്റ്റി പറയുന്നത്. ഇപ്പോൾ താരത്തിൻറെ ആദ്യ ബ്ലോഗും വിവാഹ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഒരു കാര്യം നമ്മൾ ആലീസിനോട് പറഞ്ഞു കഴിഞ്ഞാൽ അത് ആരുമറിയാതെ അവൾ കൈകാര്യം ചെയ്യുമെന്നും എന്നാൽ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അവൾ അത് പിടിച്ച് ഒരുപാട് വഴക്കുണ്ടാക്കും എന്നുമാണ് ആലീസിനെ പറ്റി സജിൻ പറയുന്നത്.

Rate this post

Comments are closed.