എല്ലാം വളരെ രഹസ്യമാക്കി.. അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരൺ; ഞെട്ടലോടെ ആരാധകർ.!! [വീഡിയോ]

ഒരൊറ്റ മലയാള ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായ വ്യക്തിയാണ് ശ്രിയ ശരൺ. പോക്കിരിരാജ എന്ന ചിത്രത്തിലൂടെ തമിഴകത്ത് നിന്നെത്തിയ ശ്രിയ മലയാളി ആരാധകരെ കൈപ്പിടിയിലൊതുക്കി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത് ഭർത്താവിനൊപ്പം വിദേശത്ത് സ്ഥിരതാമസമാകുക ആയിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങൾ ഒക്കെ

പങ്കുവയ്ക്കുന്ന താരം പക്ഷേ താൻ ഗർഭിണിയാണെന്നും കുട്ടി ഉണ്ടായി എന്ന കാര്യവും ആരാധകരുടെ ഇടയിൽ നിന്നു മറച്ചുവെച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗർഭിണിയായിരുന്ന കാര്യവും കുട്ടിയുണ്ടായി എന്ന കാര്യവും ആരാധകരറിഞ്ഞത്. ഗർഭകാലത്ത് ഭർത്താവിനൊപ്പമുള്ള ചിത്രവും അതുപോലെ ഇപ്പോൾ കുഞ്ഞിനൊപ്പമുള്ള വീഡിയോയുമെല്ലാം ഒരുമിച്ച് ചേർത്താണ് താരം പങ്കിട്ടിരിക്കുന്നത്.

2020 ലോക്ഡൗൺ സമയത്താണ് താൻ ഗർഭിണിയായിരുന്നതെന്നും പെൺകുഞ്ഞാണ് തങ്ങൾക്ക് ജനിച്ചതെന്നും വീഡിയോ സഹിതം ശ്രിയ ആരാധകർക്കു വേണ്ടി പങ്കുവെയ്ക്കുകയായിരുന്നു. ”ഹലോ പ്രിയപ്പെട്ടവരേ, ഞങ്ങൾക്ക് 2020 ലെ ക്വാറന്റെെൻ കുറച്ച് അമിതാവേശമുള്ളതായിരുന്നു. ലോകം വളരെ സാഹസികമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതിനൊപ്പം ഞങ്ങളുടെ ലോകവും എന്നന്നേക്കുമായി മാറുകയായിരുന്നു. സാഹസികതയും ആവേശവും

ചില പഠനങ്ങളും ഒക്കെ നിറഞ്ഞൊരു ലോകം. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കൂടി വന്നു അതിൽ ‍ഞങ്ങൾ വളരെയധികം അനുഗ്രഹീതരാണ്. ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരുമായിരിക്കും. എന്നും പറഞ്ഞാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ വൈകിയെങ്കിലും താര കുടുംബത്തെ ആരാധകരെറ്റെടുത്തു കഴിഞ്ഞു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ശ്രിയയും ആൻഡ്രേയ് കൊഷ്ചിവും തമ്മിൽ വിവാഹിതരായത്.

Rate this post

Comments are closed.