കഞ്ഞി വെള്ളത്തിൽ ഇതുകൂടി ചേർക്കൂ! ചെടികൾ കുലകുത്തി കായ്ക്കും; ഏതു ചെടിയും തഴച്ചു വളരാൻ.!! | Organic fertilizer for plants

നമ്മുടെ ചെടികൾക്ക് നമ്മൾ കഞ്ഞി വെള്ളം പല രീതിയിൽ ഉപയോഗിക്കാറുണ്ട്. എല്ലാവരും തന്നെ കഞ്ഞി വെള്ളം ഓരോ വളം ആയിട്ട് ഉപയോഗിക്കുന്നുണ്ട്. കഞ്ഞി വെള്ളത്തിന്റെ കൂടെ കപ്പലണ്ടി പിണ്ണാക്ക് അല്ലെങ്കിൽ പച്ചക്കറി വേസ്റ്റ് മുതലായവ ഇട്ട് പുളിപ്പിച്ച് പലതരത്തിൽ നമ്മൾ ചെടികളിൽ പ്രയോഗിച്ച നോക്കാറുണ്ട്. കഞ്ഞി വെള്ളം വെറുതെ നേർപ്പിച്ചു ഒഴിച്ചും കൊടുക്കാറുണ്ട്. എങ്ങനെ ചെയ്താലും കഞ്ഞി വെള്ളം ചെടികൾക്ക്

വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ കഞ്ഞിവെള്ളം ചെടികളുടെ തട ഭാഗത്ത് ഒഴിച്ചു കൊടുക്കുക ആണെങ്കിൽ എപ്പോഴും അവിടെ നനവ് നിലനിർത്താനുള്ള കഴിവ് കഞ്ഞി വെള്ളത്തിൽ ഉണ്ട്. സ്റ്റാർച്ച് അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ഒരുപാട് സമയം നനവ് പിടിച്ചു നിർത്തുന്നു. ചോറിൽ അടങ്ങിയിട്ടുള്ള എല്ലാ ന്യൂട്രിയൻസും ചോറ് വാർക്കുന്ന സമയത്ത് കഞ്ഞി വെള്ളത്തിലേക്ക് ലഭിക്കുന്നു.

കഞ്ഞി വെള്ളത്തിന്റെ കൂടെ ഒരു ചേരുവ കൂടി ചേർക്കുകയാണെങ്കിൽ സാധാരണ ലഭിക്കുന്നതിനും ഇരട്ടി ഗുണം ചെടികളിൽ കാണാവുന്നതാണ്. വേനൽക്കാലത്ത് അരി കഴുകുന്ന വെള്ളം, കഞ്ഞിവെള്ളം മുതലായവ ചെടികളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. വെള്ളം ലാഭിക്കാനും കൂടാതെ ചെടികളിൽ നിന്ന് നല്ല വിളവു ലഭിക്കുവാനും സാധിക്കും. രണ്ടു ദിവസം പുളിപ്പിച്ച് മാറ്റി വച്ച കഞ്ഞി

വെള്ളത്തിലേക്ക് ഒരു ചെറിയ ശർക്കര കൂടി അലിയിച്ചു ചേർത്തു കൊടുത്തു അതിലേക്ക് മൂന്നിരട്ടി വെള്ളവും കൂടി ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു നോക്കൂ. കൂടുതലായി അറിയാൻ വീഡിയോ കാണൂ. Organic fertilizer for plants. Video credit : Spoon And Fork

Rate this post