പച്ചക്കറികൾ നിറയെ കായ്ക്കാനും ചെടികൾ നിറയെ പൂക്കാനും ഈ ഒരൊറ്റ ജൈവ ടോണിക്ക് മതി!! | Organic tonic for plants

പച്ചക്കറികളും ചെടികളും നന്നായി പൂത്തു കായ്ക്കുന്നതിനു വേണ്ടി വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ഒരു ചെടി കൊണ്ട് ഒരു ജൈവവളവും ജൈവ ഹോർമോണും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ആദ്യം വേണ്ടത് എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന മുരിങ്ങ ഇലയാണ്. മുരിങ്ങയിലയുടെ ഗുണങ്ങൾ ആർക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യം ഇല്ല. മുരിങ്ങയില കൊണ്ട് ജൈവ വളം ആണ് ആദ്യം ഉണ്ടാകുന്നത്.

അതിനുവേണ്ടത് ഒരു കിലോ മുരിങ്ങയില, കുറച്ച് ശർക്കര, അല്പം വാളൻപുളി അല്ലെങ്കിൽ പിഴുപുളി എന്നിവയാണ്. ആദ്യം തന്നെ ശർക്കര നന്നായി ഒന്ന് ചീകി എടുക്കാം. ഒരു കിലോ മുരിങ്ങയിലയ്ക്ക് 50 ഗ്രാം ശർക്കര 25 ഗ്രാം വാളൻപുളി എന്നീ അനുപാതത്തിൽ ആണ് നമ്മൾ എടുക്കുന്നത്. ശർക്കര ചീകി വെച്ച ശേഷം അല്പം വെള്ളത്തിലേക്ക് വാളൻപുളി നന്നായി പിഴിഞ്ഞ് എടുക്കുക. ശേഷം ശർക്കരയും വെള്ളത്തിൽ കലക്കി വയ്ക്കുക.

അതിനുശേഷം നന്നായി മൂത്ത മുരിങ്ങയില അതായത് ഒന്ന് ഒന്നര മാസം പ്രായമുള്ള മുരിങ്ങയില വേണം ജൈവവളമായി ഉപയോഗിക്കാൻ. എടുത്തു വച്ചിരിക്കുന്ന മുരിങ്ങയില ഇതളുകൾ കണക്ക് ഊരി ഒരു ബക്കറ്റിലേക്ക് ഇടാം. ഊരി വച്ചിരിക്കുന്ന മുരിങ്ങയിലേക്ക് 5 കപ്പ് പച്ച വെള്ളം ഒഴിച്ചു കൊടുക്കാം. അതിനുശേഷം കലക്കി വച്ചിരിക്കുന്ന ശർക്കര വെള്ളവും ഇതിലേക്ക് ചേർത്ത് കൊടുക്കണം.

ശേഷം വാളൻപുളിയുടെ വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്തു 10 ദിവസം അടച്ചുവെക്കുക. 10 ദിവസത്തിനു ശേഷം ഈ മിക്സ് എന്ത് ചെയ്യാം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വീഡിയോയിൽ നിന്നും കാണാം. Organic tonic for plants. Video credit : Rema’s Terrace Garden