കണ്മണിക്ക് ഒപ്പം അടിപൊളി ഡാൻസുമായി മുക്ത; ഊട്ടിയിൽ പൊളിച്ചടുക്കി മുക്തയും മകൾ കണ്മണിയും.!! [വീഡിയോ]

സിനിമകളിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മുക്ത. മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത് ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ്. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട് കൺമണി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കയിര റിങ്കു ടോമി. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതയാണ് കണ്മണി കുട്ടി. ഇപ്പോൾ ടെലിവിഷൻ പ്രോഗ്രാമുകളിലും സമൂഹമാധ്യമങ്ങളും മുക്ത

സജീവമാണ്. കൺമണി കുട്ടിയുമൊത്തുള്ള മുക്തയുടെ ഡാൻസുകൾ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ കണ്മണികൊപ്പമുള്ള ഒരു ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ് മുക്ത. തിങ്കൾ കൈവള ചാർത്തി എന്ന ഗാനത്തിനാണ് ഇരുവരും മനോഹരമായി ചുവടു വെച്ചിരിക്കുന്നത്. കുടുംബ സമേതം ഊട്ടിയിൽ ഔട്ടിങ്ങിലാണ് താരം. ഊട്ടിയിൽ നിന്നുള്ള ചിത്രങ്ങളും മുക്ത പങ്കുവെച്ചിരുന്നു. അയ്യോ തണുക്കുന്നേ, my ബെഡ് എന്ന

കുറിപ്പോടെയാണ് റിങ്കു ടോമിയ്കൊപ്പമുള്ള താരം ചിത്രം പങ്കുവെച്ചത്. ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന കണ്മണി കുട്ടിക്കൊപ്പം ഉള്ള ഡാൻസ് റീലും ഊട്ടിയിൽ നിന്നുള്ളതാണ്. അമ്മയുടെയും മകളുടെയും ക്യൂട്ട് പെർഫോമൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഭാവന ഉൾപ്പെടെയുള്ള നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സ്റ്റാർ മാജിക് ഗെയിം കൺമണി കുട്ടിയും ചേർന്ന് അവതരിപ്പിച്ച

മറ്റൊരു ഡാൻസ് റീലും കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. മികച്ച അഭിനേത്രി എന്നതിനൊപ്പം നല്ലൊരു ഡാൻസറും മോഡലും മേക്കപ്പ് ആർട്ടിസ്റ്റും കോസ്റ്റ്യൂം ഡിസൈനറും കൂടിയാണ് മുക്ത. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തു മാറിനിന്ന മുക്തയുടെ തിരിച്ചു വരവ് കൂടത്തായി എന്ന സീരിയലിലൂടെ ആയിരുന്നു. വേലമ്മാൾ എന്ന തമിഴ് സീരിയൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Rate this post

Comments are closed.