സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉപയോഗിച്ച സാനിറ്ററി പാടുകൾ എങ്ങനെ കളയാം എന്നുള്ളത്.. എങ്കിൽ ഇനി ആ പ്രശ്നം വേണ്ട.. സാനിറ്ററി പാടുകൾ സംസ്കരിക്കാം എളുപ്പത്തിൽ തന്നെ.. | Sanitary Pads | Pad Disposal

സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് യൂസ് ചെയ്തതിനു ശേഷം സാനിറ്ററി പാഡുകൾ എങ്ങനെ കളയാം എന്നുള്ളത്. എല്ലാവരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് കാരണം അതിൽ ഒരു പ്ലാസ്റ്റിക് കോട്ടിംഗ് ആണുള്ളത് അത് എങ്ങനെ കളയാം എന്നുള്ളത് ഒരു പ്രശ്നമാണ്. ആ നമ്മുടെ സമൂഹത്തിനും നമ്മുടെ പ്രകൃതിക്ക് ഒന്നും ദോഷം ആകാത്ത രീതിയിൽ സാനിറ്ററി പാഡുകൾ

എങ്ങനെ സംസ്കരിച്ച് എടുക്കാം എന്ന് നോക്കാം. ആദ്യമായിട്ട് നമ്മൾ ചെയ്യേണ്ടത് അത് ശരിക്കും കഴുകി അതിനുള്ളിലെ ബ്ലഡ് ഒക്കെ ഒന്ന് കളയുക എന്നുള്ളതാണ്. അടുത്തതായി അത് ശരിക്കും കീറി അതിനകത്തെ പഞ്ഞി എടുക്കുക എന്നുള്ളതാണ്. ശേഷം ആ പഞ്ഞി ചെറുതായിട്ട് പിച്ചി പിച്ചി ഒരു കൂടിൽ ആക്കി ഇടുക. ശേഷം അടുത്തതായി നമ്മുടെ വീടുകളിൽ ഒരു ദിവസം ഉണ്ടാകുന്ന

പച്ചക്കറി വേസ്റ്റ് ഒരു പഴയ ബക്കറ്റിലേക്ക് എടുക്കുക. എന്നിട്ട് ഈ പിച്ചി വെച്ചിരിക്കുന്ന ഈ പഞ്ഞി എല്ലാം അതിലേക്ക് ഇടുക. ശേഷം അതിലേക്ക് കഞ്ഞിവെള്ളം അല്ലെങ്കിൽ സാധാരണ വെള്ളം ഒഴിക്കുക. ഒരു മൂന്നാലു ദിവസം അങ്ങനെ വെച്ച് കഴിയുമ്പോൾ അതു അഴുകി ഒരു കമ്പോസ്റ്റ് രീതിലേക്കായി മാറുന്നതാണ്. ഒരാഴ്ചയോളം ഇത് ഇങ്ങനെ സൂക്ഷിച്ചു അതിനുശേഷം

തെങ്ങ് അങ്ങനെയുള്ള ചെടികളുടെ ചുവട്ടിൽ ഇതു ഒഴിച്ചു കൊടുക്കുക. ഒരാഴ്ചയോളം ഇരുന്ന് അഴുകി കളയുമ്പോൾ ഇങ്ങനെ ഒരു പഞ്ഞി ഉള്ളതായിട്ട് പോലും നമുക്ക് കാണാൻ സാധിക്കില്ല. ഈ രീതി സാനിറ്ററി പാഡുകൾ സംസ്കരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. Video Credits : Grandmother Tips

Comments are closed.