Pappadam Recipe: പപ്പടം കൊണ്ട് നമുക്ക് ഇങ്ങനെയും ചെയാം.. ഈസിയായി 5 മിനുട്ടിൽ തയാറാക്കാം ഒരു കിടിലൻ ഐറ്റം.. വീഡിയോ കണ്ടു നോക്കൂ..

മലയാളികൾക്ക് അവരുടെ ആഹാരക്രമത്തിൽ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഇനമാണ് ചമ്മന്തി. മുളകുപൊടി തേങ്ങ ഉപയോഗിച്ച് ഉള്ളിയുടെ ചുറ്റുമുള്ള നിരവധി സംബന്ധിക നിമിഷനേരംകൊണ്ട് മലയാളികൾ ഉണ്ടാക്കി എടുക്കാറുണ്ട്. ഏറ്റവും കുറച്ച് പദാർത്ഥങ്ങൾ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാം എന്നതുകൊണ്ടുതന്നെ ചമ്മന്തിക്ക് ഭക്ഷണക്രമത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എന്ന് വെക്കും ചെറുപ്പക്കാർക്കും ഏത് അസുഖമുള്ളവർക്കും

വളരെ അധികം സ്വാദിഷ്ടമായ രീതിയിൽ ഉപയോഗിക്കാമെന്ന് തന്നെയാണ് ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ചമ്മന്തിയുടെ ഗുണം. ഇപ്പോൾ അത്തരത്തിലുള്ള പുതിയ ഒരു ചമ്മന്തി നിർമ്മാണ രീതിയാണ് യൂട്യൂബിൽ ഇപ്പോൾ പ്രചരിക്കുന്നത്. വീട്ടിൽ എപ്പോഴും സുലഭമായി കാണുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചമ്മന്തി ഉണ്ടാക്കാം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്. സംബന്ധിക പ്രധാനമായിട്ടും എടുത്തിരിക്കുന്ന വിഭവം പപ്പടം ആണ്. എങ്ങനെയാണ്

പപ്പട ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അരക്കപ്പ് ചുവന്നുള്ളി ആണ് ഇതിനായി ആദ്യം എടുക്കേണ്ടത്. ഇതിലേക്ക് വറ്റൽ മുളക് വറ്റൽ മുളക് പൊട്ടിച്ചത് ആവശ്യത്തിന് ചേർക്കാം. അതിനുശേഷം ഒരു നെല്ലിക്ക വലിപ്പത്തിൽ പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുക്കാം.ഒരുപാട് അരഞ്ഞു പോവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്അതിനുശേഷം പപ്പടം സ്റ്റോവിൽ ചുട്ടെടുക്കാം. നേരത്തെ അരച്ചുവെച്ച മിക്സിയിലേക്ക് അരക്കപ്പ് തേങ്ങയും

ചേർത്ത് ഒന്നുകൂടി മിക്സിയുടെ ജാർ ഇട്ട് കറക്കി എടുക്കാം. അതിനുശേഷം അതിലേക്ക് ചുട്ടെടുത്ത പപ്പടം കൂടി ചേർത്ത് ഒരു തവണയും കൂടി അരച്ചെടുക്കാം. ഒരുപാട് അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . ഇത്തരത്തിൽ അരച്ചെടുത്ത ചമ്മന്തി ഒരു പാത്രത്തിലേക്ക് നീക്കി അത് ചോറിന്റെ കൂടെയോ ദോശയുടെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ്. ഇതിന് മുകളിൽ അൽപം വെളിച്ചെണ്ണ തൂവിയും എടുക്കാം. Video Credits: ഉമ്മച്ചിന്റെ അടുക്കള by shereena

Comments are closed.