പച്ച പപ്പായയും മുട്ടയും ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.. എത്ര കഴിച്ചാലും മതിയാവാത്ത ഒരു അടിപൊളി വിഭവം.. | Pappaya Recipe

നമ്മൾ നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ഫലമാണ് പപ്പായ ഒരുപാട് ഔഷധഗുണങ്ങളുള്ള ഈ പപ്പായ കൊണ്ട് എങ്ങനെ നമുക്ക് ഒരു അടിപൊളി വിഭവം തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ഒരു പപ്പായ കണ്ടിട്ട് പൊരിയും കുരു എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക എന്നുള്ളതാണ്. ശേഷം പപ്പായ ഒരു മിക്സിയിൽ ഇട്ട് ചെറുതായി ക്രഷ്

ചെയ്തു എടുക്കുക. അതിനെ ശേഷം ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിൽ മുന്തിരിയും അണ്ടിപരിപ്പും ഇട്ടു വറത്തെടുക്കുക. എന്നിട്ട് അത് കോരി മാറ്റി വെച്ചതിനു ശേഷം അതെ പാനിൽ 5 സ്പൂൺ റവ ഇട്ടു വറത്തെടുത്തു മാറ്റി വെക്കുക.അതെ പാനിൽ കുറച്ചു നെയ് ഒഴിച്ച് നമ്മൾ മുമ്പ് മാറ്റി വെച്ച പപ്പായ ഇട്ടു നല്ല പോലെ പച്ചമണം മാറുന്നത് വരെ ചെറു തീയിൽ ഇളക്കി കൊടുക്കുക. എന്നിട്ട്

ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം 2 നുള്ള് ഏലക്ക ഉം ചേർത്ത് തണുക്കാനായി വെക്കുക.എന്നിട്ട് ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ചു ഒഴിച്ചതിനു ശേഷം ഒരു വലിയ സ്പൂൺ പഞ്ചസാരയും മാറ്റി വെച്ചിരുന്ന റവ യും ചേർത്ത് നല്ല പോലെ ഇളക്കുക.ഇതിലേക്ക് പപ്പായയും 4 വലിയ സ്പൂൺ പാലും ചേർത്ത് നല്ല പോലെ ഇളക്കി

യോജിപ്പിക്കുക. ശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് മുകളിൽ നേരത്തെ വറത്തു മാറ്റി വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും വിതറി ആവിയിൽ വേവിച്ചു എടുക്കുക. വളരെ രുചികരമായ എന്നാൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ആണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credts : Ladies planet By Ramshi

Comments are closed.