താമരശ്ശേരി ചൊരം എന്ന് കേട്ടാൽ പപ്പുവിന് ആരെങ്കിലും ഓർക്കാതിരിക്കുമോ?? പപ്പുവിൻ്റെ ഓർമകൾ പങ്ക് വെച്ച് മകൻ ബിനു.. | Binu Pappu

മലയാള സിനിമയിൽ കുതിരവട്ടം പപ്പു എന്ന പ്രതിഭയെ നില നിർത്തിയത് അദ്ദേഹത്തിൻ്റെ സംഭാഷണ രീതി തന്നെയാണ്. മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത പ്രത്യേക രീതിയിലാണ് അദ്ദേഹം ഡയലോഗ് പറയുന്നത്. കോമഡി ആയാലും സീരിയസ് രംഗങ്ങൾ ആയാലും വളരെ മിക വുറ്റ അഭിനയം കാഴ്ച വെക്കാൻ കുതിരവട്ടം പപ്പുവിന് സാധിക്കാറുണ്ട്. ഇന്നും സിനിമാ പ്രേമി കൾക്ക് ആർത്തു ചിരിക്കാനും കയ്യടിക്കാനും വേണ്ട ഒരു പിടി

കഥാപാത്രങ്ങൾ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. കുതിരവട്ടം പപ്പുവിൻ്റെ ഒരു പഴയ കാല ചിത്രം ഇപ്പോൾ മകൻ ബിനു പപ്പു പങ്ക് വെച്ചിരിക്കുകയാണ്. ഇതാണ് ഇപ്പോൾ എല്ലാവരും ഷയർ ചെയ്തിരിക്കുന്നത്. മൈ ഹീറോ എന്ന തലക്കെട്ടോട് കൂടി തൻ്റെ ഫേസ്ബുക്ക് പേജ് വഴിയാണ് കുതിരവട്ടം പപ്പുവിൻ്റെ മകൻ ബിനു പപ്പു അച്ചനുമൊത്തുള്ള ചെറുപ്പത്തിലേ ചിത്രം പങ്ക് വെച്ചി രിക്കുന്നത്. ചിത്രത്തിന് ധാരാളം പേർ കമൻ്റുകളും ചെയ്തിട്ടുണ്ട്.

സെലിബ്രറ്റികളുൾപ്പടെ ചിത്രം ഷയർ ചെയ്യുകയും കമൻ്റ് ചെയ്യുകയും ഉണ്ടായി. ചെറു പ്രായത്തിൽ ബിനുവിനെ പപ്പു ചേർത്ത് പിടിക്കുന്ന ഒരു ഒരു മധുരമുള്ള ഫോട്ടോ യാണ് ബിനു തൻ്റെ ഫേസ്ബു ക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത മേനോൻ, ഹരീഷ് കണാരൻ തുടങ്ങിയ താരങ്ങളും പോസ്റ്റിന് കമൻ്റ് ഇട്ടിട്ടുണ്ട്. പപ്പു എന്ന നടനെ ഇന്നും ജനങ്ങൾ ഓർക്കുന്ന തിൻ്റെ തെളിവാണ് ഇത്. വെള്ളാ നകളുടെ നാട് എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ

കഥാപാത്രം ഇന്നും ഓർക്കുമ്പോൾ ചിരി വിടർത്തുന്ന തരത്തിൽ ഉള്ളതാണ്. അച്ഛനെ പോലെ തന്നെ സിനിമാ അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ബിനുവും. ഹെലൻ, ഓപ്പറേഷൻ ജാവ, സഖാവ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബിനു അഭിനയിച്ചിട്ടുണ്ട്. ഭീമൻ്റെ വഴി എന്ന ഏറ്റവും പുതിയ ചിത്ര ത്തിലും ബിനു ഒരു ഹാസ്യ നടൻ്റെ വേഷം ചെയ്തിട്ടുണ്ട്. സീരിയസ് വേഷങ്ങളിൽ തിളങ്ങിയ ബിനു വിൻ്റെ പുതിയ ചുവടു വെയ്പാണ് ഭീമൻ്റെ വഴി.

Comments are closed.