ഈ ടിപ്‌സ് ഉപയോഗിച്ച് പയർ കൃഷി ചെയ്‌താൽ വർഷം മുഴുവൻ പയർ പറിച്ചോണ്ടിരിക്കുo നിങ്ങൾ.!! | Payar Krishi All Tips

Payar Krishi All Tips in Malayalam : വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് പയർ വിളവെടുക്കുവാനും നല്ലൊരു കീടനാശിനി തയ്യാറാക്കുന്നതിനും ആയിട്ടുള്ള രീതിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സ്ഥലം കുറവാണ് എങ്കിൽ ഗ്രോ ബാഗുകളിലും പയർ നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ സ്ഥലം ഒരുക്കുകയാണ് വേണ്ടത്. വീടിൻറെ സൈഡിലോ മതിലിന്റെ ഭാഗത്തൊക്കെ നമുക്ക് പയർ കൃഷി ചെയ്യാവുന്നതാണ്.

ആദ്യം തന്നെ മണ്ണ് നന്നായി ഇളക്കി കുമ്മായം ഇട്ട് ഒരു ദിവസം വയ്ക്കുകയാണ് വേണ്ടത്. പയർ നടുന്നതിന് മുമ്പ് ചില വളങ്ങൾ നമുക്ക് മണ്ണിലേക്ക് ചേർത്ത് കൊടുക്കേണ്ടതുണ്ട്. ആദ്യം തന്നെ ചേർത്തു കൊടുക്കേണ്ടത് ഒരുപിടി ചാണകപ്പൊടിയാണ്. ഇതിനൊപ്പം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ നേരത്തെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന മണ്ണിലേക്ക് ഇട്ടുകൊടുത്ത് ഒരു ദിവസത്തിന് ശേഷം ഇതിലേക്ക് നമുക്ക് പയർ നട്ടു കൊടുക്കാവുന്നതാണ്.

Payar Krishi All Tips

പയർ നടുന്നതിന്റെ സഹായത്തിനായി വേണമെങ്കിൽ വീഡിയോ കൂടി കണ്ടു നോക്കാം. പയർ നട്ട് ഒരാഴ്ച കഴിയുമ്പോൾ കുറച്ച് ചാരം ഇട്ട് മണ്ണ് നമുക്ക് ഇളക്കി കൊടുക്കേണ്ടതാണ്. എല്ലാ ആഴ്ചയിലും ഏതെങ്കിലും ഒരു വളം പയറിന് ഇട്ടുകൊടുക്കണം. കഞ്ഞി വെള്ളം, എല്ലുപൊടി, ചാണകപ്പൊടി എന്നിവയൊക്കെ ഇതിനായി നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പരമാവധി രാസവളങ്ങൾ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കഞ്ഞിവെള്ളം പയറിന് ഉപയോഗിച്ചു കൊടുക്കുന്നത്

നല്ലൊരു വളവും അതുപോലെതന്നെ നല്ലൊരു കീടനാശിനി കൂടിയാണ്. ഇനി പയറിൽ മുരടിപ്പ് അനുഭവപ്പെട്ടാൽ എന്തൊക്കെ ചെയ്യാമെന്നും കീടനാശിനി എങ്ങനെ തയ്യാറാക്കാം എന്നും കൂടി വീഡിയോ കണ്ടു നോക്കി മനസ്സിലാക്കുക. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. തല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : chinuzz world

Rate this post