പോട്ടിങ് മിക്സ്‌ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ചെടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.. | Potting Mix For Plants

നമ്മൾ നഴ്സറികളിൽ നിന്നും അല്ലാതെയും ഒക്കെയായി കുറെ ചെടികൾ വീടുകളിൽ കൊണ്ടുവന്ന നടാൻ ഉള്ളതാണല്ലോ. നട്ടു കഴിഞ്ഞു കുറച്ച് സമയത്തേക്ക് നല്ല രീതിയിൽ വളരുന്ന ഉണ്ടെങ്കിലും പിന്നെ അവ മോശം ആയി തീരുന്നു. അതിന് പ്രധാന കാരണം നമ്മൾ നടുമ്പോൾ ഉപയോഗിക്കുന്ന പോട്ടിംഗ് മിക്സ് തന്നെയാണ്. പോട്ടിങ് മിക്സ് എങ്ങനെ നല്ല രീതിയിൽ തയ്യാറാക്കണമെന്നും ചെടികൾക്ക് അനുയോജ്യമായ പൊട്ടിങ്മിക്സ്

ഏതൊക്കെ മണ്ണിനുവേണ്ടി ആണെന്നുള്ള അതും നമുക്ക് നോക്കാം. പൊട്ടിങ് മിക്സ് തയ്യാറാക്കാനായി ഏറ്റവും ആദ്യം വേണ്ടത് മണ്ണാണ്. ചെടികൾക്ക് അനുസരിച്ചും പോട്ടിംഗ് മിക്സ് തയ്യാറാക്കാൻ ശ്രമിക്കണം. മണ്ണ് എടുത്തതിനുശേഷം അടുത്തതായി ചേർത്ത് കൊടുക്കേണ്ടത് ചാണകപ്പൊടി ആണ് അല്ലെങ്കിൽ കമ്പോസ്റ്റ് ചേർത്താലും മതിയാകും. ചാണകപ്പൊടി ചേർത്ത് കൊടുത്ത അതിനേക്കാളും കുറഞ്ഞ അളവിൽ അടുത്തായി എല്ലുപൊടി ചേർത്ത്

കൊടുക്കേണ്ടതാണ്. അതിനേക്കാളും കുറഞ്ഞ അളവിൽ വേപ്പിൻപിണ്ണാക്ക് ചേർത്ത് കൊടുക്കേ ണ്ടതാണ്. വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുക്കുന്നത് ചെടികൾക്ക് വേരുകൾക്ക് ഇൻഫെക്ഷൻ ഒന്നും ഉണ്ടാകാതിരിക്കാനാണ്. അതുപോലെ തന്നെ എല്ലുപൊടിയും ചേർത്ത് കൊടുക്കുന്നത് നമ്മൾ ചേർത്ത് കൊടുത്തു കഴിഞ്ഞ കുറച്ചു നാളുകൾ വളമായി തന്നെ എല്ലുപൊടി കിടക്കുന്നതാണ് അടുത്ത തായി ചേർത്തു കൊടുക്കേണ്ടത്

ചേർത്ത് കൊടുക്കുമ്പോൾ മണ്ണിന്റെ സ്വഭാവമനുസരിച്ച് വേണം ചേർത്തു കൊടുക്കാൻ. ചുവന്നമണ്ണ് പോലത്തെ മണ്ണൊക്കെ ആണ് എടുക്കുന്നത് എങ്കിൽ ചകിരിചോറ് മണ്ണിന്റെ അത്രയും തന്നെ അള വിൽ എടുക്കുന്നതായിരിക്കും നല്ലത്. ഇതുപോലെ ഇവയെല്ലാം കൊണ്ട് എങ്ങനെ നല്ലൊരു വളം ഉണ്ടാക്കിയെടുക്കാം എന്നും അത് എങ്ങനെ ചെടികളിൽ പ്രയോഗിക്കണം എന്നും വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Safi’s Home Diary


Comments are closed.