
ഏത് കായ്ക്കാത്ത മാവിന്‍റെയും പ്ലാവിന്റെയും പ്രശ്നത്തിന് ഈ മുറി വിദ്യ മതി! കായ്ക്കാത്ത മാവും പ്ലാവും കായ്ക്കാൻ.!!
നമ്മുടെ വീടുകളിലെ മാവ്, പ്ലാവ് എന്നിവ ധാരാളം കായ്ക്കാൻ വളം നൽകാൻ പറ്റിയ സമയമാണ് ഇത്. അതിനായി എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. പ്രൂണിങ് അഥവ കമ്പു കോതൽ നടത്തേണ്ട സമയം ആണ് ഇത്. ഇതിനായി ഒരു കത്രിക ഉപയോഗിച്ച് മാവിൻറെ വളർച്ച മുരടിച്ച കൊമ്പുകൾ കട്ട് ചെയ്തു കളയുകയാണ് വേണ്ടത്.
ശേഷം സാഫ് പോലെയുള്ള എന്തെങ്കിലും അപ്ലൈ ചെയ്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ കൃത്യം ഒരാഴ്ച കഴിയുമ്പോൾ പുതിയ തളിരുകൾ വരും. പിന്നീട് ശക്തമായി വളർന്ന് പൂവിട്ടു കായ്ഫലം ഉണ്ടാവും. കട്ട് ചെയ്ത് കഴിയുമ്പോൾ കൊടുക്കേണ്ട വളം സാഫ് അല്ലെങ്കിൽ പോളിസിയാണ്. ഈ കെമിക്കൽ വാങ്ങിക്കുമ്പോൾ കവറിന് പുറകിൽ പച്ചക്കളർ ഉള്ളതാണ് വാങ്ങേണ്ടത്.
കട്ട് ചെയ്തു കളഞ്ഞ ഭാഗത്ത് ഈ കെമിക്കൽ അടിച്ചില്ലെങ്കിൽ അവിടെ വെള്ളം ഇറങ്ങി കമ്പുകൾ ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ പോളിസി ഇട്ട് നന്നായി കലക്കി മിക്സ് ചെയ്യുക. ശേഷം സ്പ്രേ ചെയ്യാൻ സാധിക്കുന്ന ഒരു കുപ്പിയിലേക്ക് മാറ്റുക. കൊച്ചുകുട്ടികളിൽ കെമിക്കൽ സ്പർശിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഫലങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഇത് സ്പ്രേ ചെയ്യുന്നതിനാൽ മറ്റു ദോഷങ്ങൾ ഒന്നും ഉണ്ടാകില്ല. കമ്പ് കട്ട് ചെയ്ത ഭാഗത്ത് നന്നായി സ്പ്രേ ചെയ്തു കൊടുക്കുക. ഇത് ചെയ്യുന്നതുമൂലം രണ്ട് ഗുണങ്ങൾ ആണുള്ളത്. ഒന്ന് വെള്ളമിറങ്ങി ചീഞ്ഞു പോകില്ല. കൂടുതൽ കാര്യങ്ങൾ വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. Video credit: PRS Kitchen