പുട്ട് മിക്സിയിൽ ഒന്നടിച്ചെടുത്തു ഇങ്ങനെ ചെയ്തിട്ടുണ്ടോ.. ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം.. ഇതുപോലെ ചെയ്തു നോക്കൂ.. | Puttu Recipe |Recipe |Pachakam |Snack |Evening Super Snack | Leftover Puttu Recipe

നമ്മൾ സാധാരണയായി വീടുകളിൽ ഉണ്ടാക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണല്ലോ പുട്ട്. എന്നാൽ ഇങ്ങനെ മിച്ചം വരുന്ന പുട്ട് കളയാതെ മറ്റൊരു അടിപൊളി വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ആദ്യം ഒരു കുറ്റി പുട്ട് ആദ്യം ഒരു മിക്സി ഇട്ട് പൊടിച്ച് അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഇനി അതേ മിക്സിയുടെ ജാർ ലേക്ക് മൂന്ന് ചെറുപഴം ഇടുക. പഴം

ഏത് പഴവും എടുക്കാവുന്നതാണ്. മൈസൂർ പഴമോ ഞാലിപ്പൂവന് ഏതു പഴവും എടുക്കാവു ന്നതാണ്. ഞാലിപ്പൂവൻ ആണ് എടുക്കുന്നത് എങ്കിൽ കുറച്ച് കൂടുതൽ എടുക്കുന്നത് നല്ലതാണ്. ഇതിലേക്ക് ആവശ്യമുള്ള അത്രയും പഞ്ചസാരയും മൂന്ന് ഏലക്കയും ചേർത്ത് വെള്ളം ഒഴിക്കാതെ നന്നായിട്ട് അടിച്ചെടുക്കുക. അടുത്തതായി ഈ പഴം അരച്ചെടുത്തത് പൊടിച്ചുവെച്ച മാറ്റിവച്ചിരുന്ന

പുട്ടിലേക്ക് ചേർത്ത് കൊടുത്തു നന്നായി ഇളക്കി എടുക്കുക. ശേഷം അതിലേക്ക് നമ്മൾ പത്തിരി ഇടിയപ്പം ഒക്കെ ഉണ്ടാക്കാൻ എടുക്കുന്ന അരക്കപ്പ് അരിപൊടി ഇടുക. ശേഷം കാൽ കപ്പ് റവ കൂടി ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. അടുത്തതായി ഇത് എല്ലാം നല്ലപോലെ ഒന്നു കുഴച്ചെടുക്കുക.. ശേഷം നമുക്ക് ഇഷ്ടമുള്ള രീതിയിൽ റൗണ്ട് ആയോ അല്ലെങ്കിൽ

ഏതെങ്കിലും രീതിയിൽ ചെറുതായിട്ട് ഉരുട്ടി എടുക്കുക. ശേഷം ഒരു പാനിൽ നല്ലപോലെ എണ്ണയൊഴിച്ച് ചൂടാക്കി അതി നുശേഷം ഇത് എണ്ണയിൽ ഇട്ട് ചെറിയ തീയിൽ വറുത്തെടുക്കുക. വീടുകളിൽ പുട്ട് ഒക്കെ ബാക്കി വരുന്ന സമയത്ത് അത് കളയാതെ തന്നെ നാലുമണിക്ക് എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. Video Credits : Ladies planet By Ramshi

Comments are closed.