ട്രെന്റിനൊപ്പം രഞ്ജിനിമാരും; ആദ്യ ഡാൻസ് റീലിൽ തകർത്താടി രഞ്ജിനി ഹരിദാസ്; കട്ട സപ്പോർട്ടുമായി രഞ്ജിനി ജോസ്.!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റികൾ ആണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും. രണ്ടു മേഖലകളിൽ തിളങ്ങുന്നവർ ആണെങ്കിലും ഉറ്റ ചങ്ങാതിമാർ കൂടിയാണ് ഇവർ. ഇരുവരും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ചിലപ്പോഴൊക്കെ വിശേഷങ്ങൾ പങ്കുവെച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ റീലാണ് സോഷ്യൽ മീഡിയ തരംഗമാകുന്നത്. രഞ്ജിനി ഹരിദാസ് ആണ് തന്റെ ഇൻസ്റ്റാഗ്രാം

പേജിൽ ഡാൻസ് റീൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി ട്രെന്റിനൊപ്പമെന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിനി ജോസ് ആണ് തനിക്ക് ഇൻസ്പിരേഷൻ നൽകിയിരിക്കുന്നത് എന്നും താരം പറയുന്നു. ഇനിയും കൂടുതൽ ഡാൻസ് റീലുകൾ പ്രതീക്ഷിക്കാം എന്ന സൂചന നൽകിയാണ് രഞ്ജിനി ഹരിദാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇരുവരുടെയും ഡാൻസ് റീലിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. രഞ്ജിനി ഹരിദാസിന്റെ പോസ്റ്റിനു താഴെ സയനോര ഫിലിപ്പ്, പാരിസ് ലക്ഷ്മി, സരയൂ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെയുള്ളവർ കമന്റുകളുമായി എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. റെഡ് ചില്ലീസ്, ദ്രോണ ഉൾപ്പെടെയുള്ള

നിരവധി സിനിമകളിലും രഞ്ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ മുൻനിര അവതാരകരിൽ ഒരാളാണ് രഞ്ജിനിഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസ് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. നല്ലൊരു ഗായികയും അഭിനേതാവും കൂടിയാണ് രഞ്ജിനി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും രഞ്ജിനി ഹരിദാസ് മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നു.

Rate this post

Comments are closed.